Thursday, March 17, 2016

അപ് ലോഡ് ചെയ്യുന്ന പെൺകുട്ടി

ഞാന്‍ നേരില്‍കണ്ട നിമിഷത്തെ ഓര്‍ത്തുകൊണ്ട്..

     ഏഴില്‍ ഒരാള്‍...

"ഇന്ന് സെപ്റ്റംബര്‍ ഒന്ന്.പുതിയൊരു മാസത്തെ എതിരേല്‍ക്കാന്‍
അല്ലെങ്കിലും 7 മണിക്ക് എണീറ്റു..!  സൂര്യ രശമികള്‍ ജനാലയിലൂടെ 
റൂമിലേക്ക് കടന്നു വന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മുഖ -
പുസ്തകത്തിലെ നീലിച്ച പേജുകളില്‍ ഒരു പെണ്‍കുട്ടി അപലോഡ് 
ചെയ്ത ഫോട്ടോ ലൈക്ക് ചെയ്യുകയും കമന്‍റടിക്കുകയും ചെയ്താണ് തുടക്കം." 

                      ഇത്രയും ഡയറിയിലെഴുതിയ നാസിര്‍ കഴിഞ്ഞ ദിവസത്തേക്ക് 
പേജുകള്‍ മറിച്ചു.ഒഴിവാക്കപെട്ടവന്‍റെ വേദന അനുഭവിച്ച 
പേജുകള്‍,മാസങ്ങള്‍ ഇടയ്ക്കെപ്പൊഴോ  ഇടിമിന്നലുപോലെ മറഞ്ഞു 
പോകുന്ന ഇത്തിരി അക്ഷരങ്ങള്‍.... തിരിച്ച് എഴുതി നിര്‍ത്തിയ 
പേജിലേക്ക് മടങ്ങിവന്നപ്പോള്‍ ഒന്നാം തീയതിയുടെ ദിനചര്യകള്‍
മനസ്സിലേക്ക് വന്നു.. വാങ്ങിയവര്‍ സന്തോഷിക്കുകയും വാങ്ങാത്തവന്‍
നാളത്തെ ദിനത്തിനുവേണ്ടി സമയം കളയുകയും ചെയ്യുന്ന ദിനം.. ഇന്നത്തെക്കാലത്ത്  ഏത്തൊരു മലയാളിയും ശപിക്കുന്ന വെറുക്കുന്ന
ഒന്നാം തീയതി..
                                        എന്നാല്‍ ഈ  ഒന്നാം തീയതി മനസ്സില്‍ചിതലരിക്കാതെ 
കിടക്കും എന്ന് അവന് ഉറപ്പുള്ള ദിവസമാണ്.. മണിക്കൂറുകള്‍ക്ക് മുമ്പ് 
മനസ്സിനേയും ശരീരത്തേയും മരവിപ്പിക്കുകയും കണ്ണീല്‍ ഇരുട്ടു  പടരുകയും  ചെയ്ത നിമിഷം.. 
മനസ്സില്‍ ഒളിപ്പിച്ചുവച്ച  ആ കണ്ണീരണിയിക്കുന്ന ചിത്രം ഡയറിയില്‍
പകര്‍ത്താനായി എഴുതി നിര്‍ത്തിയ വരിയിലേക്ക് അവന്‍ നടന്നു നീങ്ങി..
നീങ്ങിയത് പിന്നോട്ടാണെങ്കിലും..ഇനി മുന്നോട്ടുള്ള ജീവിതത്തിന് അതൊരു പ്രേരണ തന്നെയാവും എന്ന ആത്മാവിശ്വാശത്തോടെ അവന്‍ തുടര്‍ന്നു....
                                         
"പ്രഭാത കൃത്യങ്ങള്‍ചെയ്യാന്‍ഭാഗ്യം ലഭിച്ചെങ്കിലും 
ഫോണില്‍ ചാര്‍ജുചെയ്യാന്‍മാത്രം  കഴിഞ്ഞില്ല..കാരണം മറ്റൊന്നുമല്ല ഉമ്മ 
തന്നെ..മിക്സി നന്നാക്കാന്‍ കണ്ണൂരില്‍ പോണം."ഉച്ചയ്ക്കു  പൊകാം" എന്ന 
എന്‍റെ വാക്കിനെ ചോദ്യം ചെയ്തത് ഉപ്പയായിരുന്നു. അതിനെ 
മറികടക്കാന്‍എന്‍റെ തലയില്‍ കുരുട്ടു ബുദ്ധിയൊന്നും തെളിഞ്ഞില്ല. 
ലൈക്കാനും കമന്‍റാനും കഴിയാതെ ഞാന്‍ ബസ്റ്റോപ്പിലെത്തി.ബസ്റ്റോപ്പിന് 
യാതൊരു മാറ്റവുമില്ല..കണ്ണിനേയും മനസ്സിനേയും തന്നോടടുപ്പിക്കാന്‍
ശ്രമിക്കുന്ന യുവത്വത്തിന്‍റെ ചുവപ്പുനിറം. ആവേശ്വോജ്വലമായ 
വാക്കുകള്‍...ഇവയൊക്കെ കോണ്ട് തലയെടുപ്പോടെ നില്‍ക്കുന്ന ഫ്ലക്സ് 
ബോര്‍ഡ് വെള്ളിത്തിരയിലെ ദൃശ്യവിസ്മയം കാണാന്‍പോകുന്നവര്‍
അവരുടെ ചര്‍ച്ചകളില്‍ കഴിഞ്ഞ ദൃശ്യത്തിന്‍റെ വിലയിരുത്തലുകള്‍
നടക്കുന്നുണ്ടായിരുന്നു.  അപ്പൊഴാണ് ഓരുത്തന്‍ബൈക്കുമായി 
പറക്കുന്നതുകണ്ടത്.. അവന്‍റെ ബൈക്ക് ആരും കാണരുതെന്ന ദുഃശാഠ്യം 
പോലെ. എന്നാല്‍എന്‍റെ മനസ്സിലേക്കു കടന്നു വന്നത് കോളേജിലെ 
ഭീകരന്മാരുടെ മുഖങ്ങളായിരുന്നു.. നാടിനെ മൊത്തമായി അറിയിക്കുന്ന 
ശബ്ദവുമായി ബസ് എത്തി. ബസ്സില്‍കയറിയപ്പോള്‍തന്നെ സീറ്റ് കിട്ടി.കുഞ്ഞു
 ടൌണുകളും വയലുകളും തെങ്ങിന്‍തോപ്പു കളും എന്തിനോ വേണ്ടി 
ഓടുന്നു.. ഈ യാത്ര പഴയ കാലത്തില്‍നിന്ന് 
ആധുനിക കാലത്തേക്ക് പോകുന്നതായാണ് എനിക്കു തോന്നിയത്.. 
കാരണം ബില്‍ഡിങ്ങിന്‍റെ നിലകള്‍ ടൌണ്‍ അടുക്കുന്തോറും 
ഉയര്‍ന്നുയര്‍ന്നുകൊണ്ടിരുന്നു..ഇതിനിടയില്‍ ബസ്സിലെ അടിച്ചുപൊളി 
പാട്ടു നിന്നു.. ടൌണ്‍എത്തിയതുകൊണ്ടാവാം.. നടന്മാരും നടിമാരും 
നമ്മളെ ആകര്‍ഷിക്കുവാനായി പോസ്റ്ററുകളായും ഫ്ലെക്സ് 
ബോര്‍ഡുകളായും  മുഖത്ത് വിടര്‍ന്ന കൃതിമ ചിരിയുമായി നില്‍ക്കുകയും 
,ഇരിക്കുകയും,കിടക്കുകയും ചെയ്യുന്നു."
                                            
                                                    നാസിര്‍ എഴുത്ത് നിര്‍ത്തി ഉച്ചത്തില്‍ വിളിച്ചു 
പറഞ്ഞു.."ഉമ്മാ..... ആ ടി.വിന്‍റെ  സൌണ്ടൊന്നു കുറച്ചേ...."...... "നീ പോടാ 
ആട്ന്ന് ഇന്ന് കുങ്കുമപ്പൂവ് തീരുവാ..... നീ വേണേള്ൽ  ടെറസ്സില്‍ പോയി 
പഠിച്ചോ..".. അമ്മായിഅമ്മ പോരും ഭൂമിയിലെ സകല ദൈവങ്ങളും 
അരമണിക്കൂറു വെച്ച് കടന്നു വരുന്ന ആ ഫ്ലോറില്‍നിന്നും ഭൂമിയിലെ 
നക്ഷത്ര കൂട്ടങ്ങളെ കൂട്ടുകാരാക്കി എഴുതാനായി നാസിര്‍ ടെറസ്സിലേക്ക് 
നടന്നു....  അവന്‍ സ്റ്റെപ്പുകള്‍ ഓരോന്നായി വയ്ക്കുമ്പോഴും ഡയറി ആ 
നിമിഷത്തെ ഏറ്റുവാങ്ങാനായി കൊതിച്ചുകൊണ്ടിരുന്നു.. പേന 
എഴുതുവാനായും.. കറുത്തിരുണ്ട ദിനത്തെ കറുത്ത ആകാശം കണ്ട് തന്നെ 
എഴുതാന്‍തുടങ്ങി.ആ ദിനത്തിലെവിടെയോ നന്മയുടെ അമ്പിളിമാമനും 
നക്ഷത്രങ്ങളും പ്രകാശിക്കുന്നുണ്ടായിരിക്കും.
                                            ""കാള്‍ടെക്സ്... കാള്‍ടെക്സ് " എന്നു പറഞ്ഞ് 
ക്ലീനറും കണ്ടക്ടറും ബഹളം വയ്ക്കാന്‍തുടങ്ങി.ഞാന്‍ മിക്സിയുമായി 
പുറത്തിങ്ങി..  ബസ്സ് നീങ്ങി.ക്ലീനറും കണ്ടക്ടറും അപ്പോഴും ബഹള 
വയ്ക്കുന്നുണ്ടായിരുന്നു. വിവിധ തരം ഭാഷകളുടെ സമുച്ചയമാണ് 
ഞാന്‍ ആ ബസ്റ്റോപ്പില്‍ കണ്ടത്.. ഇടതുഭാഗത്ത് തമിഴന്മാര്‍ കുളി എന്ന 
വാക്കുപോലും കേള്‍ക്കാത്തവര്‍.. വലതുഭാഗത്ത് ഹിന്ദിക്കാര്‍.അവരും 
ഏതാണ്ട് അതുപോലെ തന്നെ.. എന്നാല്‍ബസ്റ്റോപ്പിലെ സീറ്റിലിരിക്കുന്നത് 
നമ്മള്‍ മലയാളികള്‍.വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഗോസിപ്പുമടിച്ച് 
ഇരിക്കുന്നു.തമിഴരും ഹിന്ദിക്കാരും അവരുടെ ഇന്നത്തെ മുതലാളിമാരെ 
കാത്തിരിക്കുന്നു. ഇതിനിടയില്‍ മലയാളിയാണോ ഹിന്ദിക്കാരിയാണോ 
തമിഴത്തിയാണോ എന്നറിയാത്ത ഒരു ഭ്രാന്തി അതു വഴി കടന്നു 
വന്നു.അവര്‍ തൊട്ടരികിലെ  കുപ്പതൊട്ടിയെ ലക്ഷ്യമാക്കി നടന്നു.അവര്‍
അതില്‍നിന്നും വേസ്റ്റ് ഭക്ഷണം വാരി വാരി കഴിക്കുന്നു..കണ്ണുകളില്‍
ഇരുട്ടുവീണപോലെ വികസനവും ആധുനികതയും നാടിനേയും 
മനുഷ്യനേയും വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് 
ഇങ്ങനെയൊരു കാഴ്ച..... മുന്‍കാഴ്ച്ചകളിലെവിടെയൊ ഇവരെ ഞാന്‍
കണ്ടിരുന്നു ..സെന്‍റിമെന്സ് കിട്ടാന്‍വേണ്ടി ഇവരുടെ ഫോട്ടോയ്ക്കും ഞാന്‍
ലൈക്ക് ചെയ്തിരുന്നു.അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.ആ 
പുഞ്ചിരിയില്‍ ഇന്നലകളുടെ ഇരുണ്ട ദിനങ്ങള്‍ മൂടി വച്ചിരുന്നു. ഒരുരുള 
ചോറ് ഏന്‍റെ നേര്‍ക്കു നീട്ടി..  എന്‍റെ കണ്ണുനിറഞ്ഞു പോയി.. ഒരു നിമിഷം 
അവരെന്‍റെ ഉമ്മയെപ്പോലെ എനിക്ക് തോന്നി. ഞാനെന്‍റെ 
കയ്യിലിണ്ടായിരുന്ന 50 രൂപ അവരുടെ നേര്‍ക്കു നീട്ടി. അവര്‍ അത് വാങ്ങി 
ആര്‍ത്തിയോടെ കഴിക്കാന്‍തുടങ്ങി..വേണ്ട... വേണ്ട എന്ന് പറഞ്ഞെങ്കിലും 
അവര്‍ അതൊന്നും ശ്രദ്ധിച്ചില്ല... ആ രംഗം കണ്ടു നില്‍ക്കാന്‍
പറ്റാത്തതിനാല്‍ഞാന്‍ തിരിഞ്ഞു നടന്നു.. നടത്തം അവസാനിച്ചത് എന്‍റെ 
സുഹൃത്തിന്‍റെ മുന്നിലാണ്.. അവനോട് ഞാന്‍ കണ്ട കാഴ്ച്ചയെ കുറിച്ച് 
പറഞ്ഞു.. വീണ്ടും ആ ബസ്റ്റോപ്പിലേക്ക് പോയി..എന്നാല്‍ അവര്‍ അവിടെ 
ഉണ്ടായിരുന്നില്ല.. കുപ്പതൊട്ടിയും ഇത്തിരിചൊറും പിന്നെ ചവച്ചു 
തുപ്പിയ  50 രുപ് നോട്ടും... ഇത്തിരി നിമിഷത്തെ സന്ദര്‍ഭങ്ങളെ 
ഒത്തിരിയാളുകളോട് പറയാനും..ഭൂമിയിലെ ഏഴില്‍ഒരാളാക്കാതെ 
ഞങ്ങളില്‍ഒരാളാക്കി മാറ്റുക എന്ന ലക്ഷ്യം എനിക്ക് പറഞ്ഞു തന്ന് ആ 
സ്ത്രി എങ്ങോട്ടോ മറഞ്ഞിരിക്കുന്നു.. ഒരു വലിയ നുണ കണ്ടുപിടിച്ച് 
കേടായ സമൂഹത്തെ പോലെ കേടായ മിക്സിയുമായി അടുത്ത ബസ്സില്‍
നാട്ടിലേക്ക് തിരിച്ചു.. കൂടെ സാക്ഷാത്കരിക്കാന്‍പറ്റുമോ എന്നറിയാത്ത 
വലിയ ലക്ഷ്യം....   "
             ഡയറി എഴുതി തീര്‍ന്ന സന്തോഷവും പൂര്‍ത്തിയാക്കേണ്ട 
ലക്ഷ്യവും മനസ്സിലേറ്റി നാസിര്‍ആകാശത്തേക്ക് നോക്കി..അവിടെ 
അമ്പിളി അമ്മാവനും കുഞ്ഞു നക്ഷത്രങ്ങളും അവനെ നോക്കി ഒരു 
ചിരിചിരിച്ചു..... ഒരു നന്മ ചിരി.......

         BY

                 രാ ഹു ൽ .ടി .ഒ 

                        

                                                                   

No comments: