Wednesday, November 4, 2015

മിഷന്‍ പോസിറ്റീവ്

ഞാൻ വാർത്ത കാണുകയായിരുന്നു... ഒന്നിന്
പുറകെ ഒന്നായി ദുരന്തവാർത്തകൾ
മാത്രം...
ഈ ലോകം മുഴുവൻ നെഗറ്റീവ്
എനെർജി നിറഞ്ഞു നിൽക്കുകയാണല്ലോ...!!
അപകടങ്ങൾ... രോഗങ്ങൾ... പട്ടിണിക്കാർ...
വീടില്ലാത്തവർ...
ഹോ... എന്തെങ്കിലും നല്ലത്
ചെയ്യണം...!!
വാട്സ് ആപ്പ് തുറന്നു പുതിയ ഒരു ഗ്രൂപ്പ്
ഉണ്ടാക്കി... "മിഷൻ പൊസിറ്റീവ്
"....!!
.
ഫ്രണ്ട്സിനെ എല്ലാവരെയും
ആഡു ചെയ്തു വിഷയം
അവതരിപ്പിച്ചു...
"അളിയന്മാരേ.. നമുക്ക് നല്ലത് വല്ലതും
ചെയ്യണം..."
അഖിൽ : "എന്ത് ചെയ്യണമെന്നാ...
?"
കുട്ടു : "ഇതെന്താ ന്യൂ ഗ്രൂപ്പ്...?? എന്ത്
ചെയ്യാനാണ്.. ?? "
"എടാ നമ്മുടെ നാട്ടിലെ
പാവപ്പെട്ടവർക്കും രോഗികൾക്കും
വേണ്ടി നമുക്ക് എന്തെങ്കിലും
ചെയ്യണം..."
പുതിയ ഗ്രൂപ്പിൽ ചർച്ച പൊടി
പൊടിച്ചു...!!
ഒടുവിൽ ഞങ്ങൾ അത് ചെയ്യാൻ
തീരുമാനിച്ചു...!!
ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തു...
എല്ലാവരും സപ്പോർട്ട് ചെയ്യും..
അന്ന് രാത്രി തന്നെ ഉറക്കമിളച്ചു ഞാൻ
"മിഷൻ പൊസിറ്റീവ് " ഫേസ് ബുക്ക്
പേജ് ഉണ്ടാക്കി...!!
വിവരണവും കൊടുത്തു...
"അശരണർക്ക് ആശ്രയമായി മിഷൻ
പൊസിറ്റീവ്.... വേദനയനുഭവിക്കുന
്നവരില്ലാത്ത ഇന്ത്യ... അതാണ് നമ്മുടെ
ലക്ഷ്യം...!! "
എല്ലാ ചങ്ങാതിമാരും പറഞ്ഞത് പോലെ
സപ്പോർട്ട് ചെയ്തു... അവരു ലൈക്
അടിക്കുകയും ഷെയർ
ചെയ്യുകയും ഇൻവൈറ്റ്
ചെയ്യുകയും ചെയ്തു...!!
കവർ പേജും പ്രൊഫൈൽ ഫോട്ടോയും
രോഗികളുടെയും തെരുവിൽ
അലയുന്നവരുടെയും ആക്കി മാറ്റി...!!
.
സംഗതി ജോർർ...!!
രണ്ടാഴ്ച കൊണ്ട് മൂവായിരത്തിലധിക
ം ലൈക് കിട്ടിയ പേജ് ആയി മാറി എന്റെ
മിഷൻ പൊസിറ്റീവ്...!!
ആ സന്തോഷം ഞാനും സുഹൃത്തുക്കളും
മലപ്പുറം ബാറിലെ ബിയറിന്റെ
പതയോടൊപ്പം ആഘോഷിച്ചു മടങ്ങി
വരവേ ഒരു പെരുമഴ പെയ്തു.... ഓടി ഒരു
കടത്തിണ്ണയിൽ കയറിയപ്പോൾ അവിടെ
ദുർഗന്ധം വമിക്കുന്ന പുതപ്പിനുള്ളിൽ ഒരു
യാചകനും അയാളുടെ പട്ടിയും
കൂനിക്കൂടി ഇരിക്കുന്നു...
രണ്ടിന്റെയും
നാറ്റം അസ്സഹനീയമായപ്പോൾ
ദേഷ്യം പതഞ്ഞു കേറി..
പുച്ഛത്തോടെ
അവരെ നോക്കുമ്പോൾ ആ ചൊറി
പിടിച്ച വൃത്തികെട്ട പട്ടി എന്നെ
നോക്കി വാലാട്ടി...
കയ്യിൽ കിട്ടിയ വടിയെടുത്ത് ഒരേറു
കൊടുത്തു... ഹല്ല പിന്നെ... പട്ടി
പേടിച്ചോടി...
എന്റെ 'ചങ്കൂറ്റം' കണ്ടു
പേടിച്ചിട്ടാവണം... ഈച്ച
പൊതിയുന്ന പുതപ്പു കൊണ്ട്
അയാൾ മുഖം മറച്ചു ഒതുങ്ങിയിരുന്നു...!
എന്റെ വീടോ നാടോ
ആയിരുന്നെങ്കിൽ ഈ ഏറു നിനക്ക്
തന്നേനെ എന്ന ഭാവത്തിൽ അയാളെ
നോക്കി ഞാൻ നടന്നു....
വീട്ടിലെത്തി ലൈക്കിന്റെ
എണ്ണം കൂടിയോ എന്ന് നോക്കിയപ്പോളാണ്
ആലോചിച്ചത്...
മോശമായിപ്പോയി... ഒരു വലിയ തെറ്റ്
പറ്റിപ്പോയി... ഛെ...

ആ തെണ്ടിയുടെയും
പട്ടിയുടെയും കൂടെ ഒരു
സെൽഫി എടുത്തിരുന്നെങ്കിൽ....
പ്രൊഫൈൽ ഫോട്ടോ ആക്കാമായിരുന്നു...!!
ഉറക്കത്തിൽ എപ്പോഴോ ആരോ ചെവിയിൽ
മന്ത്രിച്ചതു പോലെ...
നേടിയ ലൈക്കുകളിൽ എത്ര ലൈക്കുകൾ
രോഗികളും
യാചകരും ചേർന്നു തന്നു നിനക്ക്...??
യഥാര്‍ത്ഥത്തിൽ നീയും ഒരു യാചകനല്ലേ. ..

സലീം

No comments: