Sunday, November 22, 2015

സാംസ്കാരിക ഫാസിസം വരുന്ന വഴി

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ആകാശമിടിഞ്ഞു വീഴില്ലെന്നും, പെണ്ണിനോടൊപ്പം തൊട്ടുരുമിയിരിക്കുന്നവൻ
പഠിപ്പ് എന്ന മഹൽ കൃത്യത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാത്ത പഞ്ചപാവങ്ങളാണെന്നും, അവരുടെ മേൽ അവർക്ക് അനുഭവിച്ഛറിയാൻ കഴിവില്ലാത്ത സ്പർശന സായൂജ്യ നിർവൃതികളുടെ പേര് പറഞ്ഞ് ലിംഗ വിവേചനം നടത്തുന്നത് അങ്ങേ അറ്റത്തെ അക്രമമാണെന്നും പറയുന്നവരോട് ഒരു ചോദ്യം?
"സ്ത്രീ പുരുഷ 'ഇടപെടലുകളുടെ' അതിർ വരമ്പുകൾ നിർണ്ണയിക്കുന്നതിൽ നിന്ന് കുട്ടികളെയും വാദത്തിന് വേണ്ടി "കോളേജ് വിദ്യാർഥി" കളെയും ഒഴിവാക്കി നാം മുതിർന്നവർ ഏത് രൂപത്തിൽ ഇടപെടുന്നു എന്നാലോചിക്കുമ്പോൾ കിട്ടുന്ന ചിത്രമെന്താണ്?
ആദ്യമായി പറയട്ടെ പൊതു ഇടങ്ങളിലെ കട്ടു നോട്ടത്തിന്റെയും സദാചാര കാപട്യത്തിന്റെയും കണക്ക് പുസ്തകത്തിൽ നാം കേരളീയർ മറ്റ് സംസ്ഥാനക്കാരേക്കാൾ എത്രയോ മുന്നിലാണ്.
ഉദാഹരണമായി ഒരു ബസ്സ് യാത്രയെടുക്കാം കേരളത്തിൽ സ്ത്രീകൾക്ക് പ്രത്യേകം ചില സീറ്റുകളും, പുരുഷന്മാർക്കു അത് കഴിച്ച്ള്ളതുമാണെന്നാണ് വെപ്പ്. സീറ്റ് സംവരണത്തിന്റെയും, നിയമത്തിൻറെയും കാര്യത്തിൽ മറ്റ് ട്രാൻസ്പോർട്ടുകളും ഏതാണ്ടിങ്ങനെ തന്നെ. എന്നാൽ തമിഴനും തെലുങ്കനും കന്നടക്കാരനും പൊതു ഇടങ്ങളിൽ സദാചാരം കേരളീയനെപ്പോലെ ഒളിച്ചു വെക്കേണ്ട നാണക്കെടല്ലാത്തത് കൊണ്ട്, പുരുഷന്മാർ ഇരിക്കുന്ന ഒരു സീറ്റ് ഒഴിവ് കണ്ടാൽ സ്ത്രീകളും, സ്ത്രീകൾ ഇരിക്കേണ്ടുന്ന സീറ്റിൽ ഒഴിവു കണ്ടാൽ പുരുഷന്മാരും ഇരുന്ന് ഒരു തരത്തിലുള്ള "അസ്ക്യത" യുമില്ലാതെ സുഖമായി യാത്ര ചെയ്യുന്നു !
എന്നാൽ നാം കേരളീയരുടെ കഥ അതല്ല. 100 കിലൊമീറ്റർ നിന്ന് യാത്ര ചെയ്യേണ്ടി വന്നാലും ഒരു സ്ത്രീ മാത്രം ഇരിക്കുന്ന സീറ്റിൽ ഒഴിവുണ്ടെങ്കിലും അവിടെ ഇരിക്കില്ല പകരം നിന്ന നിൽപ്പിൽ ആ സ്ത്രീയുടെ സ്വകാര്യതകളിലേക്ക് അംഗ പ്രത്യംഗം കാമ കണ്ണയച്ച് അവരുടെ മുഴുവൻ രക്തവും ഊറ്റിക്കുടിക്കും.
അഥവാ വല്ലവനും ഇരുന്നാൽ കയ്യും, കൈ മുട്ടും കാലും ഒക്കെ അസ്ഥാനത്ത് തട്ടിയും തലോടിയും മിക്കവാറും മുഖമടച്ചുള്ള ഒരു അടിയിലാണ് ആ യാത്ര അവസാനിക്കുക !
സ്ത്രീയും പുരുഷനും അല്ലെങ്കിൽ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചൊരു ബെഞ്ചിൽ ഇരുന്നാൽ സരസ്വതീ കടാക്ഷം കൂടുകയേ ഉള്ളൂ എന്ന് പറയുന്നവരോട് ഒരു കാര്യം ഓർമ്മിപ്പിക്കാം "കേരളീയൻറെ സദാചാര ബോധം അപകടകരമാം വിധം കാപട്യത്തിന്റെ പിടിയിലാണ്"
ഇതൊക്കെ മനസ്സിലാക്കാൻ കോളേജ് വരെയൊന്നും പോവേണ്ട ഒരു ബസ്സ്‌ യാത്രയോ, സിനിമ കാണാൻ ഒരു തിയേറ്ററിലോ കയറിയാൽ മതി "മത ജാതി വ്യത്യാസങ്ങളില്ലാതെ" മുതിർന്നവർ മുതൽ നമ്മുടെ കോളേജ് കില്ലാടികൾ വരെ അന്യ ലിംഗ ബഹുവജനങ്ങളെ തൊട്ടുരുമ്മാനും മുത്തിമണക്കാനും കാട്ടുന്ന നാണ ക്കെടില്ലാത്ത ആർത്തി കാണാൻ. "കണ്ണ് ചിമ്മിയാണ് പലരും പാല് കുടിക്കുന്നത്"
അങ്ങിനെ കാടടച്ചു വെടി വെക്കാതെ ഞങ്ങൾ അത്തരക്കാരല്ല എന്ന് പറയാൻ കെൽപ്പുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം.
എടൊ തനെന്താണീ പറയുന്നത് കേരളത്തിലെ ഏതെങ്കിലും ബസ്സിൽ ഇന്ന് വരെ ഒരു ബലാത്സംഗം നടന്നിട്ടുണ്ടോ എന്നാണ് നിങ്ങൾ വലിയ വായിൽ പറയുന്നതെങ്കിൽ അതിനുത്തരം " ബലാത്സംഗം ഒഴികെ മറ്റെല്ലാം നടന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് " കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുടെ പിൻവശത്ത്‌ സാരിയിൽ ശുക്ലാഭിഷേകം നടത്തിയത് ഇടകലർന്നിരിരുന്നാലേ, മുട്ടിയുരുമ്മി നിന്നാലേ പഠിപ്പ് പൂർത്തിയാവൂ എന്ന് വാശി പിടിക്കുന്നവരുടെ പ്രതിനിധികളാരോ ആണെന്നാണ്‌ പുറത്ത് വന്നു കൊണ്ടിരിക്കുന്ന "ചുംബന സമരത്തിൻറെ" പെണ്‍ വാണിഭ പരിസമാപ്തി വ്യക്തമാക്കുന്നത്"
ഈ വക കാര്യങ്ങളൊന്നും അറിയാത്തവരും അനുഭവങ്ങളില്ലത്തവരും ഒന്നുമല്ല ഇപ്പോൾ 'പച്ച ചെങ്കൊടി' യുമായി കാടിളക്കുന്നത്. മറിച്ച് അജണ്ട വേറെയാണ് അത് മറ്റൊന്നുമല്ല "ഫാറൂക്ക് ആണ് കോളേജ്, മുസ്ലിം വിദ്യാർഥി, വിദ്യാർഥിനികളാണ് ഇര"
" പയ്യന്നൂർ കോളേജ് വരാന്തയിൽ തട്ടത്തിൻ മറയത്തോളിപ്പിച്ച മാപ്പിള പെണ്ണിൻറെ മണം പിടിച്ച് "കൊണ്ട് തുടങ്ങിയതാണ്‌ ഈ ഏക പക്ഷീയമായ സാംസ്കാരികാധിനിവേശം.
അത് കൊണ്ട് തന്നെ വിദ്യഭ്യാസ മന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിക്കുന്നു എന്നതിലപ്പുറം...സത്വ ബോധത്തിൻറെ പല്ലും നഖവും നാം പുറത്തെടുക്കേണ്ടിയിരിക്കുന്നു.

(അശ്റഫ് ബഷീർ ഉളിയിൽ)

No comments: