Friday, November 13, 2015

നിന്റെ പേരോ മരണം

വിഷാദം പൂക്കുന്ന രാവുകളില്‍,
ഇരുളിന്റെ വാതില്‍പ്പഴുതിലൂടെ
നീയെറിയുന്നൊരു നോട്ടമുണ്ട് ,
അനുരാഗബന്ധതയുടെ നോട്ടം...!
ആ നോട്ടങ്ങളില്‍ നിന്നുതിരുന്ന
പ്രണയരശ്മികളാലെന്‍റെ കണ്‍പോളകള്‍ പരസ്പരം ചുംബിക്കുന്നു....
മതി വരാത്തൊരു ചുംബനം..!
ഇരുട്ട് വ്യാപിച്ച മിഴികള്‍ക്കും,
നിശബ്ദത തിങ്ങിയ കാതുകള്‍ക്കുമിടയില്‍
കരിവളകളുടയുന്നതും, പാദസരം ചിണുങ്ങിയകലുന്നതും
ഒരപശകുനം പോലെ മിന്നി മറയുമ്പോള്‍,
നീയെന്നെ വാരിപ്പുണരുകയാണ്.....
കണങ്കാലുകളിലൂടെ..  അടി വയറിൽ, മുടിയിഴകളില്‍,
നെറ്റിത്തടത്തില്‍, അധരങ്ങളില്‍, മിഴികളില്‍......
അങ്ങനെയങ്ങനെ നീ ചുംബിച്ചു വ്യാപിക്കുമ്പോള്‍ എന്‍റെ ഉടല്‍ വിറകൊള്ളുന്നു.....
വിറച്ചു വിറച്ചു ഞാന്‍ കിതയ്ക്കുന്നു.!
നിന്റെ ചുംബനങ്ങളെന്‍റെ ഞരമ്പുകളെ വരിഞ്ഞു മുറുക്കുന്നു.
ചൂടു കെട്ട് ഉടല്‍ നിശ്ചലമാവുന്നു......!
ഒടുവില്‍.....,
ഓര്‍മ്മകള്‍ക്കും, മറവികള്‍ക്കും മേല്‍ നീ ചിതയൊരുക്കുന്നു.
‪വിഷാദങ്ങളിൽ പൂക്കുന്ന പ്രണയമേ
നിന്റെ പേരോ മരണം....?

No comments: