Monday, October 19, 2015

മാവേലി നാട്ടിലെ നോക്കു കൂലി

രാവിലെ സുകുമാരന്‍ ചേട്ടന്‍ വളരെ സന്തോഷത്തോടു കൂടി യാണ് തന്‍റെ  പലചരക്ക് കട തുറക്കാന്‍ എത്തിയത് .
എല്ലാ മാസവും തന്‍റെ കടയിലേക്കുള്ള സാധനങ്ങള്‍ കൊണ്ട്  വരുമ്പോള്‍ എത്തും കുറെ പേര്‍. പല നിറങ്ങളിലുള്ള ഉടുപ്പുകളാണ് അവര്‍ ധരിചിരിക്കുന്നതെങ്ങിലും എല്ലാവരും ഒരുമിച്ചാണ് വരാറ്.
അവരോടു തര്‍ക്കിച്ചു കുറെ സമയം നഷ്ടപെടുന്നതിനു പുറമേ വാങ്ങിയ വിലയോടോപ്പമോ അതിനെക്കാളുമോ അവര്‍ക്ക് ഇറക്കു കൂലിയായി നെല്‍കേണ്ടിയും  വരും.അതിനും പുറമേ അശ്രദ്ധമായി കൈകാര്യം ചെയ്തു കുറച്ചു പഞ്ചസാരയും പയറുമൊക്കെ നഷ്ടപെടുകയും ചെയ്യും.

എന്തായാലും ഇപ്രാവശ്യം രക്ഷപെട്ടു പലചരക്ക് വണ്ടി  രാത്രിയില്‍ കൊണ്ടുവന്നു സുകുമാരന്‍ ചേട്ടനും മകനും കൂടി എല്ലാം ഇറക്കി വച്ചു.

സുകുമാരന്‍ ചേട്ടന്റെ സന്തോഷം അതികം സമയം നീണ്ടുനിന്നില്ല അതാവരുന്നു പലനിറത്തിലുള്ള ഷര്‍ട്ടുകളും ധരിച് തങ്കപ്പനും രഘുവും വേണുവും കൂടെ കുറേ ആള്‍ക്കാരും.

എന്താ ......

ഞങ്ങളുകെ കാശ് ഇങ്ങ്   തന്നേരെ ...

എന്തിന്‍റെ  കാശ് ?

പലചരക്ക് സാധനങ്ങള്‍ ഇറക്കിയതിന്റെ ....

അതിനു നിങ്ങള്‍ ഒന്നും ഇറക്കിയില്ലല്ലോ.....

ഈ ഏരിയ ഞങ്ങളുടെയാ എവിടെ ആര് എന്ത് സാധനങ്ങള്‍ ഇറക്കിയാലും കയറ്റിയാലും ഞങ്ങള്‍ക്ക് കൂലി കിട്ടണം ....

അതെന്തു ന്യായമാണ് ?

അതാണ് ഇവിടുത്തെ നിയമം . സംശയമുണ്ടെങ്കില്‍ ചേട്ടന്‍ പോലിസിനെയോ ലേബര്‍ ഓഫീസിരെയോ വിളിച്ച ചോദിച്ചോ .. തങ്കപ്പന്‍ തന്റെ കയ്യിലിരുന്ന മൊബൈല്‍ സുകുമാരന്‍ ചേട്ടന് നേരെ നീട്ടി .

സുകുമാരന്‍ ചേട്ടന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു 

സുകുമാരന്‍ ചേട്ടന്‍റെ  തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന രഘു  ചേട്ടന്‍റെ  അടുത്തേക്ക് വന്നിട്ട് പറഞ്ഞു .
ചേട്ടാ ഇവിടെ സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും അല്ലെ ഞങ്ങളുടെ പണി നിങ്ങളെ പോലുള്ളവര്‍ ഇങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്തെങ്കിലും  പണി വേണ്ടേ  ചേട്ടാ .. പണി യൊന്നും ഇല്ലെങ്ങില്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും .

ചേട്ടന്‍ ആയതുകൊണ്ട് ഇപ്രാവശ്യത്തെക്ക് കുറച്ചു ഡിസ്ക്കൌണ്ടു തരാം സാദാരണ ഇറക്കുമ്പോള്‍ തരുന്നതിന്‍റെ  പകുതി തന്നാല്‍ മതി.

വേറെ മാര്‍ഗം ഒന്നും കാണാതെ സുകുമാരന്‍ ചേട്ടന്‍ അവര്‍ ചോദിച്ച കാശ് കൊടുത്തു .

കാശ്  വാങ്ങി സന്തോഷത്തോടെ അവര്‍ തിരിച്ചു പോയ്‌ . പോകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി പറഞ്ഞു. ചേട്ടന്‍ ബുദ്ധിമുട്ടി രാത്രി സാധനങ്ങള്‍ കൊണ്ട് വരണമെന്നില്ല. രാവിലെ കൊണ്ട് വന്നാലും ചേട്ടന്‍ തന്നെ ഇറക്കി വച്ചോളു കാശ് ഞങ്ങള്‍ക്ക് തന്നാല്‍ മതി.

കാശുപോയ വിഷമത്തില്‍ വൈകുന്നേരം വരെ ആലോചനയിലായിരുന്നു സുകുമാരന്‍ ചേട്ടന്‍ വൈകിട്ട് നേരത്തെ ചേട്ടന്‍ കട അടച്ചു 
കുറച്ചപ്പുറത്തായി കട നടത്തുന്ന ദിവാകരനെയും വിളിച്ചു .

സുകുമാരന്‍ ചേട്ടന്‍ ദിവകരനോട് ചോദിച്ചു 

നമ്മള്‍ ഇവിടെ കട നടത്തുന്നത് എന്തിനാ ?

ദിവാകരന്‍ ആശ്ചര്യത്തോടെ .. അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത് , നമുക്ക് ജീവിക്കാന്‍ തന്നെ അല്ലാതെന്താ ?

ഛെ. അതല്ല ഞാന്‍ ചോദിച്ചത് ... ഇവിടുത്തെ നാട്ടുകാര്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനല്ലേ നമ്മള്‍ ഇവിടെ കട നടത്തുന്നത് .

അതെ. അതിനെന്താ ...

അങ്ങനെ നമ്മള്‍ എവിടെ അവര്‍ക്ക്   വേണ്ടി   കട നടത്തുമ്പോള്‍ അവര്‍ സിറ്റിയില്‍ പോയി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും പലചരക്ക് വാങ്ങുന്നത് ശരിയാണോ ?

അല്ല. അതു കാരണം നമുക്ക് എന്ത് കച്ചവടമാണ് കുറഞ്ഞത് . പണ്ടൊക്കെ കടയില്‍ എപ്പോഴും തിരക്കായിരുന്നു എപ്പോള്‍ ഒന്നോ രണ്ടോ പേര്‍ വന്നാലായി.

അതെ ഇനി മുതല്‍ ഈ നാട്ടുകാര്‍ എല്ലാം ഇവിടുള്ള കടകളില്‍ നിന്നും തന്നെ പലചരക്ക്  വാങ്ങണം ആരെങ്കിലും പുറത്തുനിന്നും വാങ്ങിയാല്‍ അതിന്‍റെ  വില നമുക്ക് തരണം. 
പുറത്തു നിന്നും അവര്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് ഡിസ്ക്കൌണ്ടും കൊടുക്കാം.

അവര്‍ അങ്ങനെ ഒരു യൂണിയന്‍ ഉണ്ടാക്കി നാട്ടുകാരെ എല്ലാം വിവരം അറിയിച്ചു. ആദ്യമൊക്കെ കുറച്ചു എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും  പതിയെ നാട്ടുകാര്‍ക്കെല്ലാം അതൊരു ശീലമായി.

പലചരക്ക് കടക്കാരുടെ പുതിയ  യൂണിയന്‍ പ്രവര്‍ത്തനം കണ്ടു തുണിക്കട നടത്തുന്നവരും ഹോട്ടലുകരും എല്ലാം പുതിയ യൂണിയന്‍ ഉണ്ടാക്കി പ്രവര്‍ത്തന ശൈലികള്‍ ക്രമീകരിച്ചു. 

ഹോട്ടലുകാരുടെ  യൂണിയനില്‍ ഏറ്റവും സന്തോഷിച്ചത് വീട്ടമ്മ മാരായിരുന്നു. ആഹരമൊന്നും ഉണ്ടാക്കാതെ മുഴുവന്‍ സമയവും ടി വി കാണാം. ആഹാരം കൃത്യ സമയത്ത് വീട്ടില്‍ എത്തിക്കാന്‍ കൂടി 
തുടങ്ങിയതോടെ അവരുടെ സന്തോഷം ഇരട്ടിച്ചു.

നാട്ടില്‍ ഒരു വിവാഹം നടന്നാല്‍ കച്ചവടം കുശാല്‍... എല്ലാവര്‍ക്കും നല്ല കച്ചവടം. എന്തായാലും എല്ലാവര്‍ക്കും കാശ് കിട്ടും.

അങ്ങനെ നാട്ടില്‍ എങ്ങും സന്തോഷം. 
മാവേലി നാട് അങ്ങനെ ശരിക്കും ഒരു മാവേലി നാടായി മാറി...

വാല്‍ കഷ്ണം :  എന്തരടെ ശിവാ നീ വീട് വയ്ക്കാന്‍ നടന്നിട്ട് ഇപ്പോള്‍ മതിയാക്കിയോ ? 
ലോഡ്ജുകാര്‍ പുതിയ യുണിയന്‍ ഉണ്ടാക്കുന്നത് ചേട്ടന്‍ അറിഞ്ഞില്ലേ...  ഞാന്‍ വീട് വച്ചാലും അവിടെ താമസിക്കാന്‍ അവര്‍ക്ക് കാശ് കൊടുക്കണം. 
അപ്പോള്‍ പിന്നെ ആ കാശ് കൊടുത്ത് അവരുടെ ലോഡ്ജില്‍ തന്നെ താമസിച്ചാല്‍ പോരെ.

No comments: