Monday, June 20, 2016

ലക്കി റെഡ് സീഡ്സ്


ഉദയാസ്തമയം

ആഘോഷ നിര്‍ഭരവും ശബ്ദമുഖരിതവുമായ ആ ചുറ്റുപാടില്‍ നിന്ന് ഞാന്‍
കാലത്തിന്‍റെ കാല്‍പാദങ്ങളെ മറച്ചുവച്ച കരിയിലകളുടെ ആശ്രയമായ
മുറ്റത്തേക്ക് പ്രവേശിച്ചു. പ്രവേശനം നിഷേദിക്കാന്‍ പല ജീവികളും
ശ്രമിച്ചെങ്കിലും അതിനെയൊക്കെ മറി കടന്ന് ഞാന്‍ -ഇന്നലകളുടെ ആശ്രയ
ദാതാവിന്‍റെ അരികിലെത്തി.. ഏന്നും ഞാനെത്തമ്പോള്‍ സ്വീകരിക്കുന്ന
പോലെ ഇന്നും അതെന്നെ സ്വീകരിച്ചു... ഒരു മാതാവിനെ പോലെ....

എത്ര വിഷുക്കാലം എത്ര പൂക്കള ങ്ങള്‍....  പീന്നെ നമ്മുടെ കണ്ണൂരിന്‍റെ
സ്വന്തമായ പൂരവും.... ഈ മുറ്റത്തൂടെ  ക ട ന്നു  പോ യി .കടന്നു പോയവ

തിരികെ കിട്ടില്ലെങ്കിലും മനസ്സെന്ന മാന്ത്രികന്‍റെ കയ്യില്‍ ഇന്നും എന്നും സുരക്ഷിതം. ഇന്നലത്തെ ആള്‍ത്തിരക്ക് എന്നെ സന്തോഷിപ്പിച്ചെ ങ്കിലും ഇന്നു മുതല്‍ വരാനിരിക്കുന്ന വിജനത എന്‍റെ പിന്നില്‍ നിഴലായ്
പതുങ്ങിയിരിപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി. .. നടന്ന് നടന്ന് പടി യുടെ
അടുതെത്തിയപ്പൊള്‍ കഴിഞ്ഞ കാലത്തിന്‍റെ ചായക്കൂട്ടുകള്‍ക്ക് കടും
നിറമായി... അവ എന്നിലെക്ക് ഒരു ചിമ്മിണിക്കൂട് വെളിച്ചത്തില്‍

ഓ ര്‍മ്മകള്‍ക്ക് വീണ്ടും ചെറുപ്പമാക്കി തന്നു.. പറയുന്നതും
കേള്‍ക്കുന്നതുമായ വാക്കുകള്‍ക്ക് ഒരൊറ്റയര്‍ഥം എന്നു വിചാരിക്കുന്ന

സ്വര്‍ണ്ണ തിളക്കമുള്ള ബാല്യകാലം.. മാസങ്ങള്‍,നക്ഷത്രങ്ങള്‍,ഗുണനപട്ടിക
ഇവയൊക്കെ ഞാന്‍ പതിവായി വൈകുന്നേരങ്ങളില്‍ ചൊല്ലി
പഠിക്കാറുണ്ടായിരുന്നു.. അതെന്നെ പഠിപ്പിച്ചതോ കാലത്തിന്‍റെ
തീവണ്ടീയില്‍ ഞാനരിയാതെ പെരറിയാത്ത മനുഷ്യജന്മം ഒരിക്കല്‍ മാത്രം
അറീയുന്ന കാണാക്കാഴ്ച്ചകളിലേക്ക് പോയ അമ്മമ്മ...പടികയറി ഞാന്‍
ഇറയത്തെത്തി.. നിലത്തെ കാവിയൊക്കെ മാഞ്ഞിരിക്കുന്നു.. ആ കുഞ്ഞു
ഇറയത്തിരുന്ന് ഞാന്‍ എന്തൊക്കെ കളിച്ചിരുന്നു,, പുളിങ്കുരു
വച്ച്,മഞ്ചാടിക്കുരു വച്ച്, സോഡാ മൂടി വച്ച്... വരയ്ക്കുന്ന ചിത്രങ്ങള്‍
മറ്റാരേക്കളും ഭംഗിയുള്ളതാണെന്ന് വിചാരിച്ച എന്‍റെ ചിത്രങ്ങള്‍..
അവയ്ക്ക് സ്ലേറ്റ് പെന്സിലിന്‍റെ കളറായിരുന്നു..ഞാനഭിനയിച്ച
നാടകത്തിലെ കഥാപാത്രങ്ങളെല്ലാം ഈ ഇറയത്തൂടെയാണ് സ്റ്റേജിലേക്ക്
പോയീട്ടൂള്ളത്...മിഴികളടച്ച് ഞാനും ചേച്ചിയും തപസ്സു ചെയ്ത ഇറയം...
     ഇനി ഒരിക്കല്‍ ഞാനും ഇങ്ങനെ ച്യ്യെനണ്ടി വരുമല്ലോ ഏന്നു
വിചാരിവച്ച് ഒരു കള്ളചിരിയോടെ എല്ലാം കണ്ടു പഠിക്കുന്ന അനിയത്തി..
"ഇന്ന് ഭക്ഷണമൊന്നും വേണ്ടേ "ഏന്ന് ചോദിക്കുന്ന അമ്മായി.. തുമ്മാന്‍
ചവച്ചു തുപ്പി കസേരയിലിരുന്നുകൊണ്ട് സന്ദര്‍ഭത്തിനനുസരിച്ചുള്ള
ശ്ലോകം ചൊല്ലുന്ന അമ്മമ്മ.. അര്‍ഥം കുറച്ചു മനസ്സിലായതുകൊണ്ട് ഏന്‍റെ
മുഖത്ത് പുഞ്ചിരി വിടരാന്‍ അധികം താമസിച്ചില്ല..."തപസ്സു ചെയ്യുന്നവര്‍
ചിരിക്കുമോ?" ഏന്ന് അനിയത്തി..ചെച്ചിയുടെ തപസ്സു കള്ളത്തരമാണെന്ന്
എനിക്ക് മനസ്സിലായതു ചേച്ചി ക്ലോക്ക് നോക്കുന്നത് ഞാന്‍
കണ്ടപ്പോഴാനണ്..  സമയം പിന്നെയും കടന്നു പോയി... പെട്ടെന്നാണ്
അമ്മാവന്‍ വന്നത്.."അച്ഛാ... ഇവര്‍ക്ക് ടൂറ് പോണം
പോലും,മൈസൂര്..,രണ്ടു ദിവസത്തെ.., ഒരാള്‍ക്ക് 750 ഉറുപ്പ്യ.." അമ്മാവന്‍
പടികയറുന്നതിനുമുമ്പ് എല്ലാം അനിയത്തി വിളിച്ചു പറഞ്ഞു.. തപസ്സു
കഴിഞ്ഞു.. അമ്മാവന്‍ രണ്ടാളെയും ഒന്നു നോക്കി.. കീശയില്‍ നിന്ന്
കേരളത്തിന്‍റെ ഭാഗ്യ നിധിയെ കയ്യിലെടുത്തു... എന്നിട്ട് "മക്കളേ
പ്രാര്‍ഥിക്ക്..... ഇത് അടിക്കട്ടെ......".കഴിഞ്ഞ രണ്ടു ദിവസമുമ്പ് സമരതിന്
പൊയത് ഓര്‍ക്കാതെ ഞാനും പ്രാര്‍ത്ഥിച്ചു.. ഏന്നാല്‍ ലോട്ടറി പോലെ
എന്നെയും ചേച്ചിയേയും അമ്മാവന്‍ ടൂറിന് വിട്ടു.......

    മിന്നലിന്‍റെ സ്പീഡിലാണ് ആ കൊച്ചു വലിയ നിമിഷങ്ങള്‍ ഏന്‍റെ
മനസ്സിലൂടെ കടന്നുപോയത്.അന്നതെ തപസ്സിനെ ഭാഗമായ ഇറയം
മറ്റാരുടെയൊക്കെയോ തപസ്സിനായി കാത്തിരിക്കുന്നു.. ഈ ഇറയം
രംഗമായ എത്രയോ സന്ദര്‍ഭങ്ങള്‍ ഏന്‍റെ കണ്ണിന്‍റെ പിന്നില്‍ ഇത്തിരി
പ്രകാശത്തിനായി കാത്തുന്നിന്നു..
"കറ്റതല്ലല്‍,കക്ക്കളി,ചുമര്‍പത്രികാനിര്‍മ്മാണം,പഠനം,ഡാന്‍സ്,പ്രച്ഛന്ന-
വേഷം,ഓണസദ്യ" അങ്ങനെ അങ്ങനെ എത്രയോ നല്ല നിമിഷങ്ങള്‍...
ചീത്തനിമിഷങ്ങളുമുണ്ടായീരുന്നു എന്നാല്‍ അവയെ ഞാനെന്‍റെ
കണ്ണിലേക്ക് കടത്തിവിട്ടില്ല..ഇറയത്തുനിന്ന് ഞാന്‍ അകത്തെത്തി..നേരെ
എന്‍റെ മുറിയിലേക്ക്.. അവിടെ മൊത്തം വണ്ണാന്‍ വലയായിരുന്നു...
എന്നാല്‍ ആരാരും കാണാത്ത് എത്രയോ കാര്യങ്ങള്‍ ഏന്‍റെ മനസ്സ്
കാണിച്ചുതന്നു. കൂടുതലും കഥകളായിരുന്നു.. ആ കഥകളില്‍ പലതും
"എല്‍.പി" ക്ലാസ്സുകളില്‍ നാം പഠിച്ച കഥകളുടെ മുത്ത്ച്ഛന്മാര്‍...
രാത്രിയുടെ ഇരുട്ടില്‍ അമ്മമ്മ പഠിച്ച കാലത്തെ പാഠപുസ്ഥകം എന്‍റെ
മുന്നില്‍ തുറന്നു വയ്ക്കുമായിരുന്നു.. കൂടെ രാമായണം,നളചരിതം....
രാമായണമാണ് ഞാനേറ്റവും കൂറ്റുതല്‍ തവണ കേട്ടത്.. എന്നും കഥ
തീരുമുംമ്പ് ഞാന്‍ ഉരങ്ങും..പിറ്റേന്നും ആദ്യമുതല്‍ പറയാന്‍ പറയും...
അമ്മമ്മ ശ്ലോകം ചൊല്ലാന്‍ തുടങ്ങും.."പണ്ടു കോസല രാജ്യത്ത്
പേരെഴുന്നതയോദ്ധ്യയില്‍......." നിറമങ്ങിയ ഈ മുറിയില്‍ മറ്റ് പലതും
പതുങ്ങി നില്‍പ്പുണ്ടായിരുന്നു... അവ എന്‍റെ തന്നെ സങ്കടങ്ങളായിരുന്നു..
അത് മറ്റാരും കണ്ടില്ല...  എന്‍റെ പുതപ്പും കിടക്കയും
സമാധാനിപ്പിചതുകൊണ്ടാവാം... ചെറിയ ദേഷ്യപ്പെടല്‍ പൊലും ഏന്നെ
കണ്ണീരണീയിപ്പിക്കും..ഈ വീട് ഏന്നെ ദൃഡതയില്ലാത്തവനാക്കി..ആ ഒരു
ദേഷ്യം മാത്രമേ ഏനിക്കീവീടിനോടുള്ളു...

                        സിനിമകളിലെ ഹോസ്റ്റല്‍ രംഗങ്ങളെ അനുകരിച്ച് ഞാന്‍ ഉറക്കം
കട്ടിലിനടിയില്‍ പായ വിരിച്ചാക്കി.. അതുകൊണ്ടുതന്നെ രാവിലെ തല
കട്ടിലിന് മുട്ടുന്നതും പതിവായി... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി
വരുമെങ്കിലും  ഇത്തിരി അഹങ്കാരത്തോടെയും അഭിമാനത്തോടെയും
ഞാന്‍ പറയും ഓര്‍മ്മിക്കാന്‍ എനിക്കിതൊക്കെയുണ്ടെന്ന്..
പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത എത്രയോ അനുഭവങ്ങള്‍ ഏനിക്കീവീട്
സമ്മാനിച്ചിട്ടുണ്ട്.. ഏന്നാല്‍ ഇനി മുതല്‍ ഈ വീട്ടിലും താമസക്കാരില്ല..ഒരു
 പൊളിഞ്ഞ വീടായി ഇതും മാറാന്‍ പോകുന്നു.. മുമ്പെപ്പൊഴൊ വീടിന്‍റെ
അവസ്ഥ പറഞ്ഞപ്പോള്‍ ഓരു കാരണവര്‍ പറഞ്ഞത് ഞാനിപ്പൊഴും
ഓര്‍ക്കുന്നു "ഇതൊക്കെ 'ജെസിബി' കൊണ്ട് ഓരു വലി വലിച്ചാല്‍
തീരാവുന്നതേയുള്ളു".. അവര്‍ക്ക് ഇത് വെറുമൊരു വീടായീരിക്കും.. ഇത്
ഇത് എന്‍റെ മനാസാണ്... കാരണം ഇവിടെയാണ് മനസ്സു തുറന്ന്
ചിരിച്ചിട്ടുള്ളത്,കരഞ്ഞിട്ടുള്ളത്,കളിച്ചിട്ടുള്ളത്... ഇന്നുമുതല്‍ ഈ വീട്ടില്‍
പുതുതായുള്ള ഓര്‍മ്മകള്ളില്ല.. പഴയ ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്ര
മാത്രം.. ഇനി പുതു ഓര്‍മ്മകള്‍ പുതിയ വീടിനാണ്.

മണ്ണില്‍ നിന്ന് മനുഷ്യന്‍റെ ഭാവനയില്‍ രൂപീകൃതമായ ഒറു വീടീന്‍റ്
ഉദയവും.. മറ്റൊന്നിന്‍റെ അസ്തമയവും... സൂര്യാസ്തമയം കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്... ഏന്നാല്‍ ഇന്നെല്ലാവരും ഉദയം
കാണുവാനാണ് വന്നത്..നിമിഷനേരം കൊണ്ട് അസ്തമിക്കാന്‍ പൊകുന്ന
എന്‍റെ വീറ്റിന്‍റെ ഫോട്ടൊ ഞാനെടുത്തു.. ആ സമയം എന്‍റെ ഫോണ്‍
അമ്മാവന്‍ വിളിക്കുന്നുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചു..

"അല്ല മോനെ നീ ഏട്യാ ഉള്ളേ..? ഏല തീര്‍ന്ന്... നീ ഈട വാ.....".


   ഈ വാക്കുകള്‍ ഏന്‍റെ ശരീരത്തെ ഷോക്കടിപ്പിച്ചു.. പെട്ടെന്നാണ് ഏനിക്ക്
ബോധം വന്നത്.. ഞാന്‍ എവിടെയാണ്.... ഒരു റൂമില്‍...  3 കട്ടിലുകള്‍....
ഒന്നില്‍ ഒരുത്തന്‍ കിടന്നുരങ്ങുന്നു... മറ്റേത് ശൂന്യം... അടുത്ത മുറിയില്‍
ചര്‍ച്ചകളുടേയും ആസൂത്രണങ്ങളുടേയും ഒച്ച... ഒരുത്തന്‍ "ഹെഡ്സെറ്റ്"
വച്ച് പാട്ടുകേട്ട് പോകുന്നു...മറ്റൊരുത്തന്‍ "വാട്സ്ഏപ്പില്‍" മെസ്സേജയച്ച്
പൊകുന്നു.. പെട്ടെന്നാണ് ഏന്‍റെ കട്ടിലിലെ ലാപ് കണ്ടത്.. അതിലേതോ
സിനിമ കഴിഞ്ഞ പ്രതീതി.. ഞാന്‍ ആ സിനിമ എതാണെന്ന് നോക്കി.... അതെ
"ലക്കി റെഡ് സീഡ്"..  300 ല്‍ അധികം കിലോമീറ്ററുകള്‍ക്കപ്പുറത്ത്
കഴിഞ്ഞുപോയ ഉദയാസ്തമയവേളയിലേക്ക് ഞാന്‍ വീണ്ടും
എത്തിയതിന്‍റെ ഉത്തരവാദി.

No comments: