Thursday, June 16, 2016

ബംഗാളി...( ചെറു കഥ)

അങ്ങ്‌ ബംഗാളിലെ ഒരുൾഗ്രാമത്തിലാണ്‌ ബരുൺ ചൗദരിയുടെ വീട്‌... ... അമ്മയും ഒരു ചെറിയ അനിയത്തിയും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക അത്താണി ബരുണായിരുന്നു...കടം കയറി നിൽകാൻ കഴിയാതെയായപ്പോയാണ്‌ ബരുൺ സുഹൃത്തുക്കളോടൊപ്പം കേരളത്തിലേക്ക്‌ കള്ളവണ്ടി കയറുന്നത്‌.....
           ബരുൺ കേരളത്തിൽ കാലു കുത്തിയ അന്ന് ഹർത്താലായിരുന്നു... അടച്ചിട്ട അംബരചുംബിയായ കെട്ടിടത്തിന്റെ തെരുവിലൂടെ അത്ഭുതത്തോടു കൂടിയവൻ നടന്നു..
അവന്റെ നഗ്ന പാദം കേരളത്തിന്റെ മൺതരികളെ ചുംബിക്കുന്നതായി അവന്‌ തോന്നി... അവിടുന്നങ്ങോട്ട്‌ കടിനദ്ധ്വാനത്തിന്റെ നാളുകളായിരുന്നു...
പെട്രോൾ പമ്പ്‌,കോഴി കട,മാർബിൾ ഷോറൂം... അങ്ങനെ പലയിടത്തും രാപകലില്ലാതെ തുച്ചമായ വേതനത്തിന്‌ ജോലിചെയ്ത്‌ പോന്നു......
                 നാളുകൾ ഇഴഞ്ഞു നീങ്ങി... ബരുൺ നാട്ടിലെ കടങ്ങളൊക്കെ വീട്ടി... അവന്റെ സുഹൃത്തിനൊപ്പം പാനി പുരിയുടെ കച്ചവടമാരമ്പിച്ചു.... പ്രതീക്ഷിച്ചതിൽ കൂടുതൽ അവർക്ക്‌ സമ്പാദിക്കാനായി... ഒടുവിൽ ഇരുവരും സ്വന്തം കച്ചവടമാരമ്പിച്ചു.... വീണ്ടും ലാഭം കുന്നു കൂടി......
പാനിപൂരി കച്ചവടക്കാരായ ബംഗാളികൾ മുഴുവൻ ഒരേ പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്‌... സ്വന്തമായി അവർ വീട്‌ വാടകക്കെടുത്തു.. അവിടുന്ന് തന്നയായിരുന്നു അവർ പാനി പുരി ഉണ്ടാക്കാടുള്ളതും....
             നാളുകൾ കടന്നു പോയി. ബരുൺ ആദ്യമായി ഇന്ന് നാട്ടിൽ പോവുകയാണ്‌... തന്റെ കുടുംബത്തിന്റെ സ്വപ്നങ്ങൾക്‌ നിറം പകർന്ന സന്തോഷത്താൽ...  ഈ യാത്രക്ക്‌ പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌ തന്റെ കളിക്കൂട്ടുകാരിയായ സോണിയെ വിവാഹം ചെയ്ത്‌ കേരളത്തിലേക്ക്‌ കൊണ്ട്‌ വരിക... അതിനും കൂടെ വേണ്ടിയാണ്‌ ബരുൺ തന്റെ നാട്ടിലേക്ക്‌ പോവുന്നത്‌... ബരുണിന്‌ ട്രെയിനിലെ ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു ....
          ബംഗാളിൽ കാലു കുത്തിയ ബരുണിന്‌ സ്വർഗ്ഗത്തിലെത്തിയ അനുഭൂതിയായിരുന്നു.............. മന്ദമാരുതൻ  അവനെ ചുംബിച്ച്‌ കൊണ്ട്‌ മറ്റേതോ ദിക്കിലേക്ക്‌ ഒഴുകിയകന്നു..
റയില്‌വേ സ്റ്റേഷനിൽ തന്റെ അമ്മയും അനിയത്തിയും തന്നെ കാക്കുന്നുണ്ടായിരുന്നു.... തന്റെ അനിയത്തി വലിയ പെണ്ണായിരിക്കുന്നു...
ബരുണിനെ കണ്ടതും അമ്മയും  അനിയത്തിയും ഓടിചെന്ന് അവനെ കെട്ടിപ്പിടിച്ചു... അവരുടെ കണ്ണിനീർ അവനെ സ്വീകരിച്ചു..... ബരുണിന്റെയിം സോണിയയുടേയും വിവാഹം കഴിഞ്ഞു.... ഇരുവരും കേരളത്തിലേക്ക്‌ വണ്ടി കയറി....
                     നാട്ടിലെത്തിയപ്പോഴാണ്‌ ബരുണിനെ കരയിപ്പിക്കുന്ന വാർത്ത അവൻ കേട്ടത്‌.... തന്റെയും തന്റെ കൂട്ടരുടെയും പാനിപുരി ഹെൽത്‌ ഓഫീസർ മാർ നിരോധിച്ചിരിക്കുന്നു... വൃത്തിഹീനമായ ചുറ്റുപാടിൽ ഉണ്ടാക്കുന്നതിലാണത്രെ അവർ ഇങ്ങനെ ചെയ്തത്‌......
തന്റെ പ്രിയംവതയുടെ മുന്നിൽ അവൻ നിസ്സഹായനായി തേങ്ങി തേങ്ങി കരഞ്ഞു....
അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.... വിഷമത്തിനുള്ള മരുന്നെന്ന പോലെ അവൻ അവളേയും കൊണ്ട്‌ പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങിയടിച്ചു നടന്നു....
ഒരാഴ്ച്ച കഴിഞ്ഞു.. ബരുണിന്റെ കയ്യിലെ പണം കുറഞ്ഞു കുറഞ്ഞു വന്നു... ഇനി ഒന്നീന്ന് തുടങ്ങണം... എല്ലാം ഞാൻ തിരികെ നേടിയെടുക്കും എന്ന ആത്മ വിശ്വാസത്താൽ അവൻ അന്ന് അന്തിയുറങ്ങി....
                  രാവിലെ അവൻ എഴുന്നേറ്റത്‌ പതിവിലും വൈകിയായിരുന്നു... അവൻ തന്റെ ഭാര്യയെ വിളിച്ചു... അവൾ വിളി കേൾകുന്നില്ല... അവളെ കാണുന്നില്ല..അവൻ ഒരുപാട്‌ അന്വേഷിച്ചു.... അവൻ വീടുവിട്ടിറങ്ങി...അവർ പോയിരുന്ന പാർക്ക്‌ ലക്ഷ്യം വെച്ചവൻ ബസ്സിൽ കയറി... തന്റെ സീറ്റിനടുത്തിരിക്കാൻ മടിക്കുന്ന ഒരു മലയാളിയെ കണ്ടവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു... തന്റെയടുത്തുള്ള ഒഴിഞ്ഞ സീറ്റ്‌ അയാൾകവൻ ഓഫർ ചെയ്തു... അയാൾ അവനെ ക്രൂരമായി നോക്കി... ബരുൺ എഴുന്നേറ്റ്‌ നിന്നു... അയാൾ ആ സീറ്റിൽ ചെന്നിരുന്നു...... ബരുൺ പാർക്കിനു മുന്നിൽ ഇറങ്ങി....റോഡ്‌ മുറിച്ചു കടക്കവെ ഒരു ചുവന്ന സ്വിഫ്റ്റ്‌ കാർ അതിവേഗതയിൽ അവനെ തട്ടി തെറിപ്പിച്ച്‌ നിർത്താതെ പോയി... രക്തത്തിൽ കുളിച്ച്‌ പിടയുന്ന അവന്റെ ചുറ്റും ആളുകൾ തടിച്ചു കൂടി ... അവനെ ആശുപത്രിയിലെത്തിക്കാൻ മുന്നോട്ട്‌ വന്നവരോടായി പിറകിൽ നിന്നാരോ പറഞ്ഞു... "അത്‌ ബംഗാളിയാ"... അത്‌ കേട്ടതും അവർ പിന്മാറി...  ആളുകൾ ഒരു രസ കാഴ്ച പോലെ അത്‌ നോക്കി നിന്നു.... ആ ആൾകൂട്ടത്തിൽ നിന്നും രണ്ട്‌ ചെറുപ്പക്കാർ മുന്നോട്ട്‌ വന്ന് പിടയുന്ന ബരുണിനെ പൊക്കിയെടുത്തു അപ്പോഴും പിറകിൽ നിന്നാരോ പറയുന്നുണ്ടായിരുന്നു " അത്‌ ബംഗാളിയാ... അവിടെ കിടന്നോട്ടെ".. അപ്പോൾ ഒരു ചെറുപ്പക്കാരൻ പറഞ്ഞു " എന്റെ ഉപ്പ ദുബായില... ഞങ്ങൾക്‌ വേണ്ടി അന്യ നാട്ടിൽ ചെന്ന് കഷ്ടപ്പെടുവാണ്‌ അദ്ധേഹം" ആ മറുപടിയിൽ ആ ചെറുപ്പക്കാരൻ എല്ലാം ഒതുക്കിയിരുന്നു... ആ ചെറുപ്പക്കാർ ബരുണിനെ ആശുപത്രിയിലെത്തിച്ചു... ദിന രാത്രികൾ കടന്നു പോയി... ബരുണിന്‌ ബോധം വന്നപ്പോൾ കിട്ടിയ വാർത്ത തന്റെ ഭാര്യ സോണി ഇനി ഇല്ല എന്നതായിരുന്നു.... ഇത്‌ കേട്ട ബരുൺ കരഞ്ഞില്ല.... കാരണം ആ അപകടത്തിൽ ബരുണിന്റെ ഇരു കണ്ണുകളും നഷ്ടപെട്ടിരുന്നു... ആശുപത്രിയിൽ എത്താൻ വൈകിയതിനാലാണത്രെ കാഴ്ച നഷ്ടപെട്ടത്‌....
ദിനങ്ങൾ വീണ്ടും ഇഴഞ്ഞ്‌ നീങ്ങി ... ഇന്നവൻ ഡിസ്ചാർജ്ജായി... അവൻ ആശുപത്രിയുടെ വാതിലിലൂടെ പുറത്തേക്കിറങ്ങി... ആരോ നൽകിയ വടിയും കുത്തിപ്പിടിച്ചവൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തെരുവിലൂടെ നടന്നു നീങ്ങി....

    ടി.വി.സിനാൻ.കൂളിമാട്‌

No comments: