Monday, June 20, 2016

ശൊക്ക ലിംഗ ത്തിന്റെ കാമുകി

അയാൾ തന്റെ ഏക മകളുടെ മുറി കടന്നു പോകുമ്പോൾ പതിവിനു വിപരീതമായി വൃത്തിയോടെയും അടുക്കും ചിട്ടയോടെയും കണ്ടപ്പോൾ സംശയത്തോടെ അകത്തേക്ക് ചെന്നു. അവിടെ വെളളകടലാസിൽ എഴുതിയ കുറിപ്പ് കണ്ടു.ഭയത്തോടെ അയാള് അതെടുത്തു വായിക്കാൻ തുടങ്ങി

പ്രിയപ്പെട്ട അച്ഛാ വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്‌. എന്റെ കാമുകൻ തമിഴുനട്ടുകാരൻ ആയ ശൊക്ക ലിംഗ ത്തിന്റെ കൂടെ ഞാൻ വീട് വിട്ടു ഇറങ്ങുകയാണ്. നിങ്ങളോടും അമ്മയോടും വഴക്കിട്ട്‌ ഒരു പ്രതികൂലമായ സാഹചര്യം ഉണ്ടാക്കാൻ നില്കുന്നില്ല.
അതുകൊണ്ടാണ് പറയാതെ പോകുന്നത്. ശൊക്ക അണ്ണന്റെ സ്നേഹം എന്നെ അവന്റെ അടിമയാക്കി. ശൊക്കനെ കണ്ടാൽ അച്ഛന് അത് മനസിലാകും. ശരീരത്തിൽ പലഭാഗങ്ങളിൽ പച്ച കുത്തി യിട്ടുണ്ട്,  കാതിലും കഴുത്തിലും ആഭരണങ്ങളും എന്നാലും നല്ലവനാണ്...
പിന്നെ ഞാൻ ഇപ്പോൾ ഗർഭിണിയാണ് . ഒരു ഗർഭചിദ്രത്തിനു ഞങ്ങൾ തയാറല്ല. ഞങ്ങൾ തമ്മിൽ വയസ്സിനു വ്യത്യാസം ഉണ്ടെങ്കിലും (42 വയസു ഇപ്പോൾ ഒരു അധികം അല്ല നസ്റിയ ഫഹദ് ഓർക്കുക )അവന്റെ കയ്യിൽ പണം ഇല്ലെങ്കിലും ഞങ്ങളുടെ ബന്ധം ദൃഡമായതാണ്.
ശൊക്കാനു എന്നെ കൂടാതെ പല കാമുകി മാരുണ്ടെങ്കിലും എനിക്കെന്നും ഒരു സ്ഥാനം ഉണ്ട്. എന്നിലൂടെ കുറെ സന്താനങ്ങൾ അണ്ണൻ ആഗ്രഹിക്കുന്നു. അണ്ണന് വനത്തിന്റെ അരികിൽ ഭംഗി ഉള്ള ഒരു കുടിൽ ഉണ്ട്. അവിടെ ഞങ്ങൾ താമസിക്കും. അവിടെ അണ്ണൻ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. അത് ഞങ്ങൾ സുഹൃത്തുകൾക്കു വില്പന നടത്തി ജീവിക്കാനാണ് പ്ലാൻ.
കഞ്ചാവ് ബീഡി കുറ്റിയിൽ നിറച്ചു ഞാൻ പുകച്ചു നോക്കി.. ആഹാ .....വളരെ സുഖപ്രദം . ഗവേഷകർ ഐട്സിനു വളരെ വേഗം മരുന്ന് കണ്ടു പിടിക്കുവാൻ പ്രാർത്ഥിക്കുമല്ലൊ ? എങ്കിലെ അണ്ണൻ രോഗത്തിൽ നിന്ന് മുക്തനാകു ...അച്ഛാ നിങ്ങളും അമ്മയും എന്നെക്കുറിച്ച് ഓർത്ത് വിഷമികണ്ട. എനിക്ക് 15 വയസായി. അതിന്റെ പക്വതയും ഉണ്ട് .എന്നെങ്കിലും നിങ്ങളുടെ പേരകുട്ടികളെയും കൂട്ടി ഞങ്ങൾ വരും
എന്ന്
സ്നേഹപൂർവ്വം
അനു.

അയാളുടെ മുൻപിൽ ലോകം മുഴുവൻ നിന്ന് കറങ്ങുന്നത് പോലെ തോന്നി..
കത്തിന് താഴെ മറുപുറം കാണുക എന്ന് എഴുതിയിരുന്നു.
വിറയോടെ കത്ത് തിരിച്ചു വായിച്ചു അതിൽ ഇങ്ങനെ എഴുതിയിരുന്നു

അച്ഛാ ഞാൻ മുൻ പേജില് എഴുതിയതൊന്നും സത്യമല്ല .നമ്മുടെ ജീവിതത്തിൽ ഇത് പോലെ എല്ലാം സംഭവിക്കാൻ സാധ്യത ഉണ്ട്. അതെല്ലാം കണക്കു കൂട്ടുമ്പോൾ ഞാൻ കണക്കു പരീക്ഷക്ക്‌ തോറ്റതു ഒന്നുമല്ല... എന്റെ പ്രോഗ്രസ്സ് കാർഡ്‌ മേശ വലിപിൽ ഉണ്ട് .എടുത്തു ഒപ്പിടു.. ഞാൻ ഇന്ദു ചേച്ചിയുടെ വീട്ടിൽ ഉണ്ട്.ദേഷ്യം കുറയുമ്പോൾ വിളിച്ചാൽ മതി

മകൾ

അയാൾ അപ്പോൾ തന്നെ അതെടുത്തു ഒപ്പിട്ടു.....

No comments: