Thursday, June 16, 2016

ഒരു പ്രവാസിയുടെ ഭാര്യ

ഒരു പ്രവാസിയുടെ അനുഭവം.....!!!!
ഇന്നലെ... ഒരു സുഹൃത്ത് എന്നെ വളരെ സങ്കടത്തോടെ ഫോണ്
ചെയ്തു... അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ കരയാൻ
തുടങ്ങി, ഞാൻ അവനെ ആശ്വസിപ്പിച്ചു എന്തൊക്കെയോ
പറയുന്നുണ്ട് പക്ഷേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...
ഞാൻ നേരിൽ കാണാം എന്ന് പറഞ്ഞു ഫോണ് വെച്ചു..
കുറച്ചു കയിഞ്ഞ് അവൻ തന്നെ എന്റെടുതെക്ക് വന്നു.. അവനോട്
സമാധാനത്തിൽ കാര്യങ്ങൾ പറയാൻ പറഞ്ഞു.. അവൻ
കണ്ണീരോടെ പറഞ്ഞ് തുടങ്ങി....
എന്റെ ഭാര്യ എന്നെ വഞ്ചിച്ചു.....!!!
ഞാൻ ഒരു ഞെട്ടലോടെ ഇരുന്നു പോയി... എനിക്ക്
വിശ്വസിക്കാൻ പറ്റിയില്ല, കാരണം അവനിക്കു അവളോടുള്ള
സ്നേഹം എനിക്കറിയാ വുന്നതാണ്.... അവളെ കുറിച്ച്
പറയുമ്പോ നൂറു നാവായിരുന്നു അവനിക്ക്, അവൾ പാവമാടോ എന്ന്
ഇടയ്ക്കിടെ പറയുകയും ചെയ്യുമായിരുന്നു, ആ ഒരു സ്നേഹം
അവന്റെ വാക്കുകളില കേൾക്കുമ്പോ അസൂയ തോനാരുണ്ട്....
എന്നിട്ടും.....!!
അവൻ കരയുകയായിരുന്നു, ഞാനവനെ ഒന്ന് സമാധാനിപ്പിച്ചു
ഒരു ചായയൊക്കെ കൊടുത്ത് എന്താണ് സംഭവിച്ചത് എന്ന്
പറയാൻ പറഞ്ഞു...
അവൻ തുടർന്നു....
ഡാ..... അവൾക്ക് ഒന്നിനും ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല..
എന്റെ വീട്ടില് ഞാൻ ഇല്ലാതെ നിൽകില്ലെന്ന്
പറഞ്ഞപ്പോൾ ഞാൻ അവളെ അവളുടെ വീട്ടില് നില്കാൻ
സമ്മധം കൊടുത്തു.. പറയുന്ന മോഡൽ ഡ്രസ്സ് പറയുന്ന മോഡൽ
വാച്ച്..... എന്ന് വേണ്ട... അവൾ ആഗ്രഹിക്കുന്നതൊക്കെ ഞാൻ
കൊടുത്ത് അയക്കാറുണ്ട്..... ഒരു കാര്യത്തിലെ പരിഭവം
ഉണ്ടായിരുന്നുള്ളൂ.... ഞാൻ അരികത്ത് ഇല്ല എന്നുള്ളതിൽ
മാത്രം.... ഒരു പ്രവാസിക്ക് വർഷത്തിൽ ഒന്നോ രണ്ടോ
മാസമല്ലേ നില്കാൻ പറ്റുകയുള്ളൂ ...... അതവൾ
മനസ്സിലാക്കിയില്ല .... ഇവിടെ വന്നത് എനിക്ക് സുഖിക്കൻ
ഒന്നുമല്ലല്ലോ അവളെയും മക്കളെയും നോക്കാനല്ലേ....
വീണ്ടും കരച്ചിൽ തുടങ്ങി... ഞാൻ ചോദിച്ചു ഇപ്പോൾ എന്താ
പ്രശ്നം അവള്ക്ക്....
അവൻ പറഞ്ഞു, നേരിൽ കണ്ടു വിളിക്കാനും ചാറ്റ്
ചെയ്യാനുമൊക്കെ മാസം തോറും അവള്ക്ക് നെറ്റ് റീ ചാർജ്
ചെയ്യൻ ഞാൻ തന്നെയാ അവളോട് പറഞ്ഞത്.... അവൾ
ഒരിക്കലും എന്നേ ചതിക്കുമെന്ന് ഞാൻ കരുതിയില്ല ...
ഞാൻ അറിയാതെ അവൾ പല സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു
എന്ന് ഞാൻ അറിയാൻ വൈകിപ്പോയി .....
ഇന്നലെ എനിക്ക് ഒരു കാൾ വന്നു, നിങ്ങളെ വൈഫ് എന്റെ
സുഹുർതുമായി മോശമായ ബന്ധം ഉണ്ടെന്നും പറഞ്ഞു
കൊണ്ടായിരുന്നു തുടക്കം..... എന്നിട്ടു ഒരു മൊബൈൽ നമ്പർ
എന്നൊട് പറഞ്ഞു തന്നു, ഞാൻ പറഞ്ഞു ഇത് എന്റെ വൈഫിന്റെ
നമ്പർ അല്ലെന്ന്.....
അവൻ പറഞ്ഞു നിങ്ങൾ ആ നമ്പർ സേവ് ചെയ്ത് ഈ
സോഫ്റ്റ്വെയർ ( അത് ഇവിടെ പറയുന്നില്ല ) ഇൻസ്റ്റോൾ ചെയ്ത്
നോക്ക് ആ നമ്പർ ആരുടെ പേരില് ആണെന്നും അന്വേഷിച്ചും
നോക്ക്.... അവള്ക്ക് രണ്ട് മക്കൾ ഉണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ
ഞാൻ അവനോട് ഇത് നിറുത്താൻ പറയുന്നു ...ഞാൻ വിട്ടാലും
അവൾ എന്നെ വിട്ടു പോകില്ലെന്നായിരുന്നു അവന്റെ മറുപടി
.......
ഇത് ശരിയാകില്ലെന്നു തോന്നിയത് കൊണ്ടാണ് ഞാൻ
നിങ്ങളെ നമ്പർ സങ്കടിപ്പിച്ചു വിളിക്കുന്നതു... ഒരു നിമിഷം
ഞാൻ സ്തംഭിച്ചു നിന്നുപോയി....
ഞാൻ അവന്റെ സുഹുർത്തിന്റെ നമ്പർ തരാൻ പറഞ്ഞു, അവൻ
നമ്പർ തന്നു .അവൻ ഫോണ് വെച്ചു.. ഞാൻ അവൻ തന്ന 2
നമ്പറിലെക്കും വിളിച്ചു ..... കാൾ പൊകുന്നില്ല ....... ഒടുവിൽ
അവൻ പറഞ്ഞ സോഫ്റ്റ്വെയർ ഇൻസ്റ്റോൾ ചെയ്ത് നോക്കി .. 2
നമ്പരിലും ആ സോഫ്റ്റ്വെയർ ഉണ്ട് .... ഞാൻ അതിലെ
പ്രൊഫൈൽ പിക് നോക്കി.... എന്ടെ ചങ്ക് പിടഞ്ഞു..... എന്റെ
ശ്വാസം പോകുന്നതു പോലെ ആയി..... അവന്റെ പ്രൊഫൈലിൽ
എന്റെ ഭാര്യയുടെ ഫോട്ടോ... അവളുടെതിൽ അവന്റെയും ..
ഇത് എങ്ങനെ വന്നു എന്ന് എനിക്ക് ഒരു പിടിത്തവും
കിട്ടുന്നില്ല, അവൾ 2 ഫോണ് ഉപയോഗിക്കാൻ വഴി ഇല്ല...
അവളുടെ ഉമ്മയെ വിളിച് അവള്ക്ക് വേറെ ഫോണ് ഉണ്ടോ എന്നും
അന്വേഷിച്ചു ...... ഇല്ല എന്നായിരുന്നു ഉമ്മയുടെ മറുപടി ......
മൊബൈൽ ഷോപിലെ ഒരാൾ പറഞ്ഞു ഒരു സിം
ഉപയോഗിക്കുമ്പോൾ നമ്മുക്ക് പല നമ്പരിലും സോഫ്റ്റ്വെയർ
ചെയ്യൻ കഴിയും എന്ന് ...... എന്റെ ഊഹം ശരിയായിരുന്നു.
....നിലവിലെ നമ്പർ ഉപയോഗിച്ച് കൊണ്ട് തന്നെ വേറെ നമ്പർ
ഉപയോഗിച്ചു അപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്യുക ......
ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാനും സംശയിക്കാനും
ഇടമില്ലാതെ സുരക്ഷിതമായ വഴി...
ഞാൻ ജോലി കഴിഞ്ഞ് റൂമിൽ എത്തിയാൽ വിളിച്ചാൽ ആ
നമ്പരിൽ എടുക്കില്ല ... പകഷെ ആ നമ്പർ അപ്പുറത്ത് ഓണ്ലൈൻ
ആയിട്ട് കിടക്കുന്നതും കാണാം..... ഞാൻ കുറച് ദിവസം
നിരീക്ഷിച്ചു ..... പുലര്ച്ചകളോളം അത് തുടരുന്നുണ്ടായിരുന്നു
...... എനിക്ക് ഭ്രാന്ത് പിടിച്ചപോലെ ആയി .......
രണ്ടും കല്പിച് ഞാൻ ഒരു ദിവസം അവളോട് അങ്ങനെ ഒരു നമ്പർ
ഉണ്ടൊ എന്ന് ചോദിച്ചു...
ഇല്ല ..... എന്തെ, ഇക്ക അറിയാതെ ഞാൻ വേറെ സിം
വാങ്ങുമോ എന്നായിരുന്നു അവളുടെ മറുപടി ........
പക്ഷെ... അവന്റെ നമ്പറിലെ പ്രൊഫൈൽ അവളുടെ പുതിയ
പുതിയ ഫോട്ടോകൾ വരാൻ തുടങ്ങിയതോടെ ഞാൻ ആകെ
തളർന്ന് പോയെടാ .......... വീണ്ടും കരയാൻ തുടങ്ങി ........
ഞാൻ അവന്റെ ഫോണ് വാങ്ങി നോക്കി ..... അവൻ പറഞ്ഞത്
പൊലെ തന്നെ 80 ഓളം പ്രൊഫൈൽ പിക് ...... ഭൂരിഭാകവും
അവളുടെ ഫോട്ടോ ....... മറ്റുള്ള സോഫ്റ്റ്വെയർ പൊലെ അല്ല ഇത്
..... ഒരു നമ്പരിൽ നമ്മൾ മുമ്പ് വെച്ച പ്രൊഫൈൽ പിക് ഇതിൽ
ആര്ക്കും എപ്പോൾ വേണമെങ്കിലും കാണാൻ പറ്റും .....
ഒരിക്കലും ഈ രണ്ട് നമ്പറും പുറത്ത് പോകില്ലെന്ന
വിശ്വാസത്തിൽ ആയിരിക്കും അവർ അങ്ങനെ ചെയ്തത് .....
ഞാൻ അവനോട് പറഞ്ഞു നീ നാളെ തന്നെ നാട്ടിലേക്ക്
പോകുക ഒരു മുന്നറിയിപ്പും ഇല്ലാതെ ......
സത്യം നേരിട്ട് ചോദിച്ചു മനസ്സിലാക്ക് ......
അവൻ സമ്മതിച്ചു ...... അവൻ ബോസ്സിനെ വിളിച്ചു
എമർജൻസി ലീവ് ആവശ്യപെട്ടു .......
ഞങ്ങൾ രണ്ടുപേരും പോയി ടിക്കറ്റ് എടുത്തു........ അവൻ അവന്റെ
അളിയനെ വിളിച്ചു കാര്യം പറഞ്ഞു, വീട്ടിൽ അറിയാതെ
എയർപോർട്ടിൽ വരാൻ പറഞ്ഞു, അവൻ നാട്ടിലെത്തി .......
വീട്ടിലെത്തുമ്പോൾ സമയം രാത്രി 12 കഴിഞ്ഞു.......
അളിയൻ ഫുഡ് വേണ്ടാ എന്നു പറഞ്ഞത് കൊണ്ട് വീട്ടിലുള്ളവർ
എല്ലാം ഉറങ്ങുകയും ചെയ്യുന്ന സമയം, ഉമ്മ വന്നു വാതിൽ
തുറന്നു പുതിയപ്പിളയെ കണ്ട് എന്തോ അപകടം മണത്തു.... അവൻ
നേരെ അവളുടെ റൂമിൽ പോയി റൂം ലോക്ക് ആണ് ......
ഉമ്മയെ കൊണ്ട് വിളിപ്പിച് അവളെ കൊണ്ട് റൂം തുറപ്പിച്ചു ......
കൈയ്യിൽ ഫോണുമായി നില്കുന്ന അവളെ കണ്ടപ്പോൾ
അവന്റെ ദേഷ്യം ഇരട്ടിയായി..... അവനെ കണ്ടപ്പൊൾ അവൾ
നിന്ന് വിയർത്ത് . അപ്പോയും ഫോണിലേക്ക് മെസ്സജുകൾ വന്നു
കൊണ്ടിരിക്കുന്നു, അവൻ ഫോണ് പിടിച്ചു വാങ്ങി ........
എല്ലാം അവൻ സംശയിച്ചത് പൊലെ തന്നെ .....
അപ്പൊ അവൾ പറഞ്ഞ മറുപടി ഇവിടെ അടിവരയിട്ടു
പറയുകയാ......
ഒടുവിൽ അവൾ പറഞ്ഞു " ബോറടി മാറ്റാൻ ഒരു കൂട്ട് നിങ്ങള്
തന്നില്ലല്ലോ ...... നിങ്ങള് എപ്പോളും തിരക്കിലല്ലേ.....
എന്നേ ഒന്ന് സ്നേഹിക്കാൻ പോലും നിങ്ങള്ക്ക് കഴിയാർ
ഇല്ലല്ലോ...എല്ലാം തന്നു എനിക്ക് പക്ഷെ നിങ്ങൾ
ഇഷ്ടാനിഷ്ടങ്ങൾ അറിയാൻ ശ്രമിച്ചില്ല... ആവിശ്യമുള്ള
സമയത്ത് തലോടലായി വന്നില്ല.... ശരിക്കും നിങ്ങൾ എനിക്ക്
പണം തരുന്ന യന്ത്രം ആയിരുന്നു....ഞാൻ തെറ്റാണ്
ചെയ്തതെങ്കിൽ നിങ്ങളാണ് അതിന്റെ ഉത്തരവാദി, ഞാൻ
പറഞ്ഞോ എനിക്ക് പണം വേണമെന്ന്, യാത്ര
പറഞ്ഞിറങ്ങുമ്പോൾ ഞാൻ കരയുന്നത് നിങ്ങൾ കാണാറില്ലേ
അത് എന്റെ ഹ്രദയം പൊട്ടി പുറത്തു വരുന്നതായിരുന്നു അത്
നിങ്ങൾ മനസ്സിലാക്കിയില്ല"
മറുപടി പറയാതെ അവൻ പുറത്തിറങ്ങി...
അവൻ എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ....
നമ്മള് നമ്മുടെ ഭാര്യമാരെ പിരിഞ്ഞ് അവിടെ പോയി
സുഖിക്കുവായിരുന്നു അല്ലേടാ ....... അവരെ മറന്നു നമ്മള്
അവിടെ എന്താടാ ചെയതത് ... അവരെ അന്ധസ്സായി
നോക്കാൻ മക്കളെ നല്ല നിലയിൽ എത്തിക്കാൻ കഷ്ടപ്പെട്ട്
മിച്ചം വെച്ചു നാട്ടിലേക്ക് വല്ലതും അയക്കുമ്പോൾ അവള്ക്ക്
കമ്പനി കൊടുക്കാൻ നമ്മള് മറന്നുപോയി ......... അതിനിവൾ
വേറെ ആളുകളെ കണ്ടെത്തി ഇനി ഞാൻ ആരിക്ക് വേണ്ടി
ജീവികണം .......
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല ....... അവന്റെ
സങ്കടത്തിന്റെയും കരച്ചിലിന്റെയും ഇടയിൽ എന്റെ
ശബ്ദവും മനസ്സും തളര്ന്നു ....
ഞാനും തീരുമാനിക്കുകയാണ് ഇനി എത്ര കോടികൾ
കിട്ടിയാലും ഈ പ്രവാസ ലോകത്തേക്ക് ഞാനില്ല എന്ന്....
ഇത് ഒരു ഒറ്റപെട്ട സംഭവം അല്ല ........
ഇങ്ങനെ കുറേ നമ്മള് മുമ്പും പല വിധത്തിൽ കേട്ടിട്ടുണ്ട് ......
പണ്ടെങ്ങോ SA ജമീൽ പാടിയിട്ടുണ്ട് "മലക്കല്ല പെണ്ണ്
എന്നത് വല്ലാത്തൊരു വാക്കാണ്...." പെണ്ണിന്റെ ആവിശ്യം
അറിയാത്തൊരു ഭര്ത്താവ്......." അങ്ങെനെ തുടരുന്നു....
സ്വന്തം കുടുംബം ഒരു കരയ്ക്ക് എത്തിക്കാൻ വേണ്ടി കടൽ
കടന്നു വന്ന ഓരോ പ്രവാസിക്കും ഇത്തരത്തിൽ അല്ലങ്കിൽ
മറ്റൊരു തരത്തില് അനുഭവങ്ങൾ ഉണ്ടായേക്കാം ....... ചിലര് അത്
അറിയുന്നില്ല..... മക്കൾക്ക് വേണ്ടതൊക്കെ വാങ്ങിച്ചു
കൊടുക്കും പക്ഷെ, ഉപ്പാ... നീ ശ്രദ്ധിക്കുന്നില്ല എന്താണ്
അവളുടെ ഇഷ്ടങ്ങലെന്നു, അവളുടെ താല്പര്യങ്ങൾ
എന്തെന്ന്....ഒടുവിലവൾ കാമ കണ്ണുമായി വരുന്ന
ആരെയെങ്കിലും സ്വീകരിക്കും, മതവും ജാതിയും
നോകാതെ......!!!!
മൊബൈൽ ഫോണും ഇന്റർ നെറ്റും ഇല്ലാത്ത ആളുകൾ ഇപ്പോൾ
വലരെ കുറവാണ് ...... അതൊക്കെ നമ്മുക്ക് വേണ്ടപെട്ടവർ
ഏങ്ങനെ ഉപയോഗിക്കുന്നു എന്നും കൂടി നമ്മള്
അറിഞ്ഞിരിക്കണം ....... അല്ലെങ്കിൽ ഇനിയും ഇതുപോലെ
ഒരുപാട് കുടുംബ ബന്ധങ്ങൾ തകർന്നടിയും ....... വഴി
തെറ്റിക്കാൻ മാത്രം നടക്കുന്ന കുറച് ആളുകൾ നമുക്കിടയിൽ
ഇടയിലുണ്ട് ...... അവരുടെ ഉദ്ദേശങ്ങൾ വെറും മാംസം
മാത്രമാണ് ........ സ്വന്തം ഭാര്യ ആയാലും മക്കൾ ആയാലും
നമ്മുടെ ഒരു കണ്ണ് അവരുടെ മേൽ എപ്പോളും വേണം ..... അതിന്
നമുക്ക് സമയം കിട്ടുന്നില്ലെങ്കിൽ എത്ര കോടികൾ
ഉണ്ടാക്കിയിട്ടും കാര്യമില്ല.

No comments: