Thursday, March 17, 2016

കന്നി പ്രവാസിയുടെ മെസ്സ്

ഓഫീസിൽ കുറച്ച് തിരക്കിലായിരുന്നു, മിക്കപ്പോഴും സൈലന്റ് മോഡിൽ ഉള്ള ഫോണിൽ കാൾ വരുന്നത് അപ്പോഴാണ്‌ ശ്രെദ്ധിച്ചത്. ഫോൺ എടുക്കാൻ നോക്കിയപ്പോഴേക്കും കട്ടായി. നോക്കിയപ്പോൾ മൂന്നു മിസ്സ്‌ കാൾ, റൂംമേറ്റ്‌ അസിയാണ്, "ഇവെനെന്തു പറ്റി, പടച്ചോനെ നാട്ടിൽ നിന്നും പുതുതായി വന്നതാ, ഒരു മാസമേ ആയിട്ടൊള്ളൂ " എന്ന് മനസ്സിൽ പറഞ്ഞു തിരിച്ചു വിളിച്ചു

"അസ്സലാമു അലൈകും"

"വലൈകും മുസ്സലാം"

"എന്താടാ?"

"ഒന്നുല്യ, ഡ്യൂട്ടി കുറച്ച് നേരത്തെ കഴിഞ്ഞു, അത് കൊണ്ട് റൂമിൽ വന്നതാ, പിന്നെയ് ഉച്ചക്കുള്ള ചോറ് ഞാൻ ഉണ്ടാക്കാം"

"അത് വേണ്ടാ, ഞങൾ വന്നിട്ട് ഉണ്ടാക്കികോളാം"

"എനിക്ക് പ്രശ്നോന്നുല്യ, ഞാൻ വെച്ചോളാം"

"എന്നാ ശെരി, നിന്റെഷ്ടം, പിന്നേയ് കുറച്ച് അതികം വെച്ചോ, സൈദുക്കയും ഉണ്ടാകും ഉച്ചക്ക്, തികയാതെ വരേണ്ടാ"

"ശെരി, അക്കാര്യം ഞാനേറ്റു"

ഫോൺ കട്ട്‌ ചെയ്ത് ഞാനൊന്ന് വെറുതെ ആലോചിച്ചു, ഞാനൊക്കെ ആദ്യമായി ഗൾഫിൽ വന്നിട്ട് മാസങ്ങൾക്ക് ശേഷമാ നല്ലൊരു ചായ തന്നെ ഉണ്ടാക്കാൻ പഠിച്ചത്, ഇവനൊക്കെ ഇത്ര പെട്ടെന്ന് പഠിച്ചോ, ചിലപ്പോ നാട്ടിൽ നിന്നും ഉമ്മ ഉണ്ടാക്കുന്നത് കണ്ടു പഠച്ചതാവും"

പത്ത് മിനുട്ട് കഴിഞ്ഞില്ല, അവന്റെ ഫോൺ വീണ്ടും

"എന്താടാ"

"നമ്മൾ എത്ര പേർ ഉണ്ട്"

"ആറ്"

"ആറാൾക്കുള്ള അരി ഉണ്ടാവോന്നു സംശയാണ്"

"എന്ത്, കഴിഞ്ഞ ആഴ്ചയല്ലേ പതിനഞ്ചു കിലോ അരി വാങ്ങിയത്?, അത് തീർന്നോ?"

"എനിക്കറിയില്ല"

"നീ ഒരു പണി ചെയ്യ്, ഉള്ളത് കൊണ്ട് ഉണ്ടാക്ക്, നമുക്ക് അഡ്ജെസ്റ്റ് ചെയ്യാം"

"ഓക്കേ, തികഞ്ഞെല്ലെങ്കിൽ എന്നെ കുറ്റം പറയരുത്"

"നീ ഉണ്ടാക്കു, ബാക്കി അപ്പൊ നോക്കാം"
----------------------------------------------------------

ഉച്ചക്ക് അത്യാവിശ്യം വിശപ്പുമായാണ് റൂമിലേക്ക്‌ കയറിയത്.

"ഡാ... അസി, ചോറ് ഉണ്ടാക്കിയോ?"

"ആ.., ഉണ്ടാക്കി, പിന്നേയ് അരിക്കെന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു, ചോറ് കുറച്ചു കൂടി പോയി"

"അത് സാരല്യ, നമുക്ക് രാത്രിക്കെക്ക് എടുക്കാം, എവിടെ? വെന്തുക്ക്ണോന്ന് നോക്കട്ടേ"

കിച്ചെണിൽ പോയി  നോക്കിയ ഞാൻ ചോറ് കണ്ട് ഒന്ന് ഞെട്ടി!!!

വലിയൊരു ബിരിയാണി ചെമ്പ് നിറയെ ചോറ്, പത്തമ്പത് ആളുകൾക്ക് കഴിക്കാനുണ്ട്.

"എന്താടാ ഇത്, ഇജ്ജു ഈ ബിൾഡിങ്ങിൽ ഉള്ളവരെ മുഴുവൻ ഉച്ചക്ക് ചോറ് കഴിക്കാൻ വിളിച്ചിട്ടുണ്ടോ?

"അതേയ് ഞാൻ പറഞ്ഞില്ലേ, അരിക്കെന്തോ പ്രശ്നമുണ്ട്, ഞാൻ ആറാൾക്ക് കറക്റ്റ് അരി എടുത്തെതാ, പക്ഷെ വെന്തു വന്നപ്പോ ഇങ്ങനെയായി"

"നീ ഏതു ഗ്ലാസ്സിലാ അരി അളന്നത്?"

"ഗ്ലാസ്സിലൊന്നും അല്ല, ഞമ്മള് ചോറ് കഴിക്ക്ണ പ്ലേറ്റ് ഇല്ലേ? അതിലാ അളന്നത്, ഓരോരുത്തർക്കും ഓരോ പ്ലേറ്റ് അരിയെ ഞാൻ എടുത്തിട്ടൊള്ളൂ, അഞ്ചു പ്ലേറ്റ് ആയപ്പോഴേക്കും അരി തീർന്നു, എന്നിട്ടും ചോറ് എന്തെ ഇങ്ങനെ കൂടിയത് എന്നാണു മനാസിലാവാത്"

എന്താപ്പോ ഇവനോടോക്കെ പറയാ എന്നാ അവസ്ഥയിലായി ഞാൻ. അവിടെയുള്ള ഒരു കസേരയിൽ ഉരുന്നു ഞാൻ പറഞ്ഞു "നീ ഒരു പണി ചെയ്യ്, അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ചെന്ന് അവിടെത്തെ ഇക്കാനോടും ഇത്താനോടും എല്ലാം ഒരു പാത്രം എടുത്ത് വരാൻ പറ, വേഗം ചെല്ല്"
😳😳😳😳😳😳😳😳😳😳
അങ്ങനെ അന്നത്തെ സംഭവബഹുലമായ ചോറ് കഴിച്ച് കഴിഞ്ഞ് ഞങ്ങളെല്ലാം റൂമിൽ ഇരിക്കുമ്പോഴാ അസിയുടെ അടുത്ത ചോദ്യം

"ഞാൻ ചായ ഉണ്ടാക്കാണ്, നിങ്ങൾക്കാർക്കെങ്ങിലും ചായ വേണോ?"
🙋🏻😳😳😳😳😳😳😳😳🙈🙈🙋🏻🙋🏻🙋🏻
അതിനുള്ള ഉത്തരം എല്ലാരും കൂടി ഒരുമിച്ചു കൊടുത്തതിനു ശേഷം അടുത്ത രണ്ടു മാസത്തേക്ക് കിച്ചെണിന്റെ പരിസരത്ത് പോലും അവനെ കണ്ടിട്ടില്ല......🏃🏾🏃🏾🏃🏾🏃🏾🏃🏾😔😔😔
😜😄

No comments: