Thursday, March 17, 2016

പൊതുജനം എന്ന കഴുത

ഒരു നാട്ടുരാജ്യത്ത് ഒരിക്കൽ ഒരു കള്ളനെ പിടികൂടി.
രാജ്യ സന്നിധിയിലെ കോടതിയിലെ വിചാരണക്ക് ശേഷം കള്ളൻ കുറ്റക്കാരനെന്ന് കണ്ടെത്തി രാജാവ് കള്ളന് ശിക്ഷ പ്രഖ്യാപിച്ചു. രസകരമായ ശിക്ഷാവിധി...... 
രണ്ട് ഓപ്ഷനാണ് കള്ളന് മുന്നിൽ വച്ചത്. ഒന്നുകിൽ ചാട്ടവാറു കൊണ്ടുള്ള 101 അടി സ്വന്തം പുറത്ത് വാങ്ങിക്കുക, അലെങ്കിൽ നല്ല എരിവുള്ള 101 പച്ചമുളക്‌ തിന്നുക........                            കള്ളൻ നന്നായി ആലോചിച്ചതിനു ശേഷം  പച്ചമുളക് തിന്നാൻ തീരുമാനിച്ചു.
അങ്ങനെ പച്ചമുളക് തിന്നു തുടങ്ങി. അഞ്ച് പച്ചുളക് തിന്നപോഴേക്കും കള്ളൻറെ നാവും, കണ്ണുമൊക്കെ എരിഞ്ഞ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ കള്ളൻ പറഞ്ഞു, ഞാൻ ചാട്ടവാറടി വാങ്ങി കൊള്ളാം പച്ചമുളക് വേണ്ടാ....................               ചാട്ടവാറ് കൊണ്ടുള്ള അടി വാങ്ങി തുടങ്ങി പതിനഞ്ച് അടി വാങ്ങിയപോഴേക്കും വേദന സഹിക്കാൻ പറ്റാതായി, ക്ഷമകെട്ട് കള്ളൻ പറഞ്ഞു എനിക്ക് പച്ചമുളക് മതി രാജാവേ.....                      വീണ്ടും പച്ചമുളക് തിന്ന് തുടങ്ങി അങ്ങിനെ കുറച്ച് പച്ചമുളക് തിന്ന് തുടങ്ങിയ പോഴേക്കും എരിവ് സഹിക്കാൻ പറ്റാതെ കണ്ണിൽ കൂടെ പൊന്നീച്ച പറന്നു പോയി.....     കള്ളൻറെ ദീനരോദനം എനിക്ക് ചാട്ടവാറടി മതി രാജാവേ...                               ഈ പ്രക്രിയ മാറി മാറി   തുടർന്നു കൊണ്ടേയിരുന്നു. അവസാനം  കള്ളൻ 1O1 അടിയും വാങ്ങി, 1O1 പച്ചമുളകും തിന്നേണ്ടി വന്നു....

                     

കേരളത്തിൽ നിയമസഭാ തെരഞ്ഞെട്ടുപ്പ് പ്രഖ്യാപിച്ചു എന്ന് കേട്ടപ്പോൾ ആദ്യം മനസിൽ ഓടിയെത്തിയത് ഈ കഥയാണ് . ആ പാവം കള്ളൻറെ അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്ക്.....
5 കൊല്ലം ഇടത് ,                                           5 കൊല്ലം വലത് ..................

എന്താല്ലേ?       

No comments: