Friday, November 6, 2015

തലയണമന്ത്രം

"നിങ്ങളെ ഉമ്മാനെ നോക്കാൻ എനിക്ക് കഴിയൂല .... നിങ്ങക്ക് എന്നെ വേണമെങ്കിൽ
ഉമ്മാനെ എവിടെയെങ്കിലും കൊണ്ടായിക്കോ.."
ഉറങ്ങാൻ നേരത്ത് ഉള്ളതാ അവൾക്കൊരു കുറ്റം പറച്ചില് അയാൾ അതിന് മറുപടിയൊന്നും
പറയാൻ നിൽക്കാറില്ല ...
"ഞാൻ പറയുന്നത് കേൾക്കുന്നില്ലെ"
"കേൾക്കുന്നുണ്ട് ഞാനെന്ത് പറയാനാണ്... നാളയാകട്ടെ ഒരു തീരുമാനം ഉണ്ടാക്കാം"
"എത്രയും പെട്ടെന്ന് വേണം അല്ലെങ്കില്‍ ഞാനന്റെ പാട്ടിന് പോകും"
അവളുടെ ഭീഷണി
പിറ്റേന്ന് രാവിലെ തന്നെ അയാൾ എവിടേക്കോ പോകാൻ തയ്യാറായി കൂട്ടത്തിൽ ഉമ്മാനോടും ഒരുങ്ങാൻ പറഞ്ഞു
"ഉമ്മാ..  നമുക്കൊരിടം വരെ പോണം"
"എവിടേക്കാ മോനെ മോന്റെ കൂടെയല്ലെ എവിടേക്ക് വേണമെങ്കിലും വരാം"
അവർ പോകാൻ തയ്യാറായി അവളുടെ മുഖത്ത് സന്തോഷം!
"ഇതാ ഇത് കൂടി എടുത്തോ ....."
ഉമ്മാന്റെ പഴയ ഡ്രസ്സുകൾ ബാഗിലാക്കി അയാൾക്ക് നേരെ നീട്ടി .....
"അതവിടെ വെച്ചേക്ക് അതൊക്കെ പഴയതായി ഉമ്മാക്ക് ഞാൻ പുതിയത് മേടിച്ച് കൊടുക്കുന്നുണ്ട് ....."
പടിയിറങ്ങുമ്പോൾ ഉമ്മാക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ലെ കാരണം ജീവന്റെ ജീവനായ മോനോടൊപ്പമാണ് പോകുന്നത് അവർ കാറിൽ യാത്രയായി ....
അവർ പോയിട്ട് മണിക്കുറുകൾ കഴിഞ്ഞു ഒരു വിവരവുംമില്ല അവൾ അയാളുടെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചു ... പക്ഷെ സ്വിച്ച് ഓഫായിരുന്നു  രാത്രി പത്ത് മണിയോടെ അയാളുടെ
കാറിന്റെ ശബ്ദം കേട്ടു അവൾ പുറത്തിറങ്ങി ആകാംഷയോടെ നോക്കി..
"എന്തായി കാര്യങ്ങള് എവിടെയാ  ഉമ്മാനെ കൊണ്ടാക്കിയത് ....?"
അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു..
അയാൾ മറുപടിയൊന്നും പറഞ്ഞില്ല  അയാൾ പുറകിലെ ഡോർ തുറന്നു ....
ഉമ്മാനെ മെല്ലെ കൈ പിടിച്ചിറക്കി അത് കണ്ടവൾ അന്തം വിട്ടു .... എന്തായി കാണണത്
"നിങ്ങൾക്കെന്താ പിരാന്തായോ.."
കൈയ്യിൽ കുറെ കവറുകളുമായി ഉമ്മാന്റെ കൈ പിടിച്ച് അയാൾ അകത്തേക്ക് നടന്നു......
"കുട്ടികൾ ഉറങ്ങിയോ ...?"
"ങ്ഹാ ഉറങ്ങി നിങ്ങളെന്താ  ഉമ്മാനെ തിരിച്ചു കൊണ്ടു വന്നെ ....?"
"പറയാം നീ വാതിലടക്ക് ..."
അയാൾ ഉമ്മാനെ അകത്തെ മുറിയിലാക്കിയിട്ട് തിരിച്ച് വന്നു ....
"പറ എന്താ ഉണ്ടായെ  അവരെ നിങ്ങൾ വൃദ്ധസദനത്തിൽ  ആക്കിയില്ലെ ...?"
അവളുടെ ശബ്ദം ഉച്ചത്തിലായി ...
മുഖമടച്ചുള്ള ഒരറ്റ അടിയായിരുന്നു മറുപടി അവൾ സോഫയിലേക്ക് തെറിച്ച് വീണു.

"എന്റെ പൊന്നുമ്മാനെ വൃദ്ധസദനത്തിലിക്കാനോ... നീയന്ത് വിചാരിച്ചു നിന്റെ
തലയണമന്ത്രങ്ങളിൽ ഞാൻ മയങ്ങിപ്പോയെന്നോ .. ഉമ്മാന്റെ കൂറെ കാലം കൂടിയുള്ള
ആഗ്രഹമായിരുന്നു, കുടുംബക്കാരെയും പഴയ കൂട്ടുകാരികളെയും കാണണമെന്ന്.. തിരക്ക് കാരണം പറ്റിയില്ല ... ഇന്നാണതിന് സാധിച്ചത്.. എന്നെ ഉമ്മ ചെറുപ്പത്തിൽ എങ്ങനെയാണ്
നോക്കിയത് അതുപോലെ ഞാനും നോക്കും മരിക്കുന്നത് വരെ  നിനക്ക് പറ്റില്ലെങ്കിൽ
ഈ നിമിഷം ഇവിടെ നിന്നിറങ്ങാം  എവിടെയാണെന്ന് പറഞ്ഞാൽ മതി കൊണ്ടാക്കാം "

അയാളുടെ പ്രഹരത്തിലും മറുപടിയിലും അവൾ തരിച്ചിരുന്നു പോയി..!

No comments: