Thursday, November 5, 2015

വോട്ട് ഫോർ സങ്കി

നിങ്ങള് LDF നോ UDF നോ വോട്ട്
ചെയ്താല് ഇവിടെ ഒന്നും സംഭവിക്കാന്
പോകുന്നില്ല. ഏതൊരു 5 വര്ഷംപോലെ
വരുന്ന 5 വര്ഷവും കടന്നുപോകും.
.
.
പക്ഷെ നിങ്ങളുടെ ഒറ്റവോട്ട് താമര
അടയാളത്തില് രേഖപ്പെടുത്തിയാല് അതൊരു
ചരിത്രമാകും. വളര്ന്നുവരുന്ന
കന്നുകാലികള്ക്ക് പ്രചോദനമാകുന്ന
ചരിത്രം.
.
.
ബീഫ് കഴിക്കുന്നവരെ തല്ലി കൊല്ലാം ...
എല്ലാ കോളേജിലും അമ്പലം പണിയാം അത്
വഴി കോളേജുകളിൽ നോൺ വെജ്
ഭക്ഷണങ്ങൾ നിരോധിക്കാം ...
എല്ലായിടത്തും പ്രതിമകൾ പണിയാം ...
എല്ലായിടത്തും ഗോശാലകൾ നിർമിക്കാം ..
കന്നുകാലി വൃദ്ധ സധനങ്ങൾ നിർമിക്കാം !
അതിന്റെ പേരിൽ സംഘർഷങ്ങൾ നടത്തി
ആളുകളെ കൊല്ലാം! ഓണം മുസ്ലീങ്ങളും
കൃസ്ത്യാനികളും ആഘോഷിക്കരുത് എന്ന്
പറയാം .... ഉത്തരേന്ത്യയെ പോലെ
കേരളത്തെ ഒരു സ്വർഗമാക്കാം.
ഇവർ സംസാരിച്ചത് പട്ടിണിയേ
കുറിച്ചല്ല! ഇവർ സംസാരിച്ചത്
ദാരിദ്ര്യത്തെ കുറിച്ചല്ല ! ഇവർ
സംസാരിച്ചത് പെട്രോൾ വില
കുറക്കാത്തതിനെ കുറിച്ചല്ല ! ഇവർ
സംസാരിച്ചത് വില വർദ്ധനയേ
കുറിച്ചുമല്ല ! ഇവർ സംസാരിച്ചത്
അഴിമതിയെ കുറിച്ചല്ല ! ഇവർ
സംസാരിച്ചത് തൊഴിലില്ലായ്മയെ
കുറിച്ചല്ല !  ഇവർ സംസാരിച്ചത്
പാവങ്ങളെ പരിപാലിക്കുന്നതിനെ
കുറിച്ചുമല്ല! ഇവർ സംസാരിച്ചത്
ഗോശാലകൾ നിർമിക്കുന്നതിനെ കുറിച്ചാണ് !
ഇവർ സംസാരിച്ചത് ഗോമാംസം
ഭക്ഷിക്കുന്നവരെ തല്ലിക്കൊല്ലുന്നതിനെ
കുറിച്ചാണ്!!
ഇവർ സംസാരിച്ചത് സ്ത്രീ സുരക്ഷയെ
കുറിച്ചല്ല !  ഇവർ സംസാരിച്ചത് അമ്പലം
പണിയുന്നതിനെ കുറിച്ചാണ് !  ഇവർ
സംസാരിച്ചത് കോടികൾ മുടക്കി പ്രതിമ
പണിയുന്നതിനെ കുറിച്ചാണ് ! ഇവർ
സംസാരിച്ചിട്ടുണ്ട് മുസ്ലീംങ്ങളെയും
കൃസ്ത്യാനികളേയും വന്ധ്യകരണം
ചെയ്യുന്നതിനെ കുറിച്ച്! ഇവർ
പ്രതിഷേധിച്ചിട്ടുണ്ട് രാത്രിയിൽ സ്ത്രീകൾ
പുറത്തിറങ്ങുന്നതിനെതിരേ ! ഇവർ
പ്രതിഷേധിച്ചിട്ടുണ്ട് സ്ത്രീകൾ ജീൻസ്
ധരിക്കുന്നതിനെതിരേ.. ഇവർ
പറഞ്ഞിട്ടുണ്ട് തൊഴിലില്ലായ്മക്ക്
കാരണം സ്ത്രീകൾ ജോലിക്ക് പോവുന്നത്
കൊണ്ടാണെന്ന്!  ഇവരുടെ നേതാവ്
പറഞ്ഞിട്ടുണ്ട് കർഷകആത്മഹത്യക്ക്
കാരണം പ്രണയനൈരാശ്യം ആണെന്ന്!!
ഇവരുടെ ആളുകൾ പറഞ്ഞിട്ടുണ്ട് ഹിന്ദു
സ്ത്രീകൾ പത്ത് പെറേണ്ട ആവ്ശ്യകതയേ
കുറിച്ച്... ഇവർ പ്രധിഷേധിച്ചിട്ടുണ്ട്
സ്വതന്ത്യമായി എഴുതുന്നവർക്കെതിരെ!
ഇവർ കൊന്നിട്ടുണ്ട് സ്വതന്ത്ര
എഴുത്തുകാരെ ! ഇവർ സംസാരിച്ചിട്ടുണ്ട്
പശുവിനേ ദേശീയ മൃഗമാക്കുന്നതിനെ കുറിച്ച്! ഇവർ സംസാരിച്ചിട്ടുണ്ട്
ഗോഡ്സേക്ക് അമ്പലം പണിയുന്നതിനെ
കുറിച്ച് !  ഇവരും പ്രതിഷേധിച്ചിട്ടുണ്ട്
ബീഫ് കഴിക്കുന്നതിനെതിരേയും ബീഫീന്റെ
പേരിൽ ആളെ കൊന്നവരേ അറസ്റ്റ്
ചെയ്തതിനെതിരേയും !  ഇവർ
പറഞ്ഞിട്ടുണ്ട് പലരോടും പാക്കിസ്ഥാനിൽ
പോവാൻ!
NB :- ഇതെല്ലാം ഉണ്ടായിട്ടും ഒരുത്തൻ
ഒന്നും മിണ്ടാതെ ലോകം ചുറ്റി
നടക്കുന്നുമുണ്ട് ! . ഇവർ ആരാണെന്ന് ഞാൻ
പറയാതെ തന്നെ എല്ലാവർക്കും അറിയാം

No comments: