Tuesday, November 3, 2015

തിരയുന്നു ഞാന്‍ നിൻ മുഖം

സഖീ……………
                       നീ എവിടെയാണ്,, കയ്യെത്തും ദൂരത്താണങ്കിലും നീ എനിക്കെന്തേ നിന്നെലേക്കടുക്കാൻ കഴിയാത്തത്!!! സ്നേഹം തുളുമ്പുന്ന  നമ്മുടെ മനസ്സിന്റെ ഓളങ്ങളിൽ ആരാണ് പെണ്ണെ മാന്ത്രിക വലയം  തീർത്തത്..കൊതിക്കുന്നില്ലേ നാമിരുവരും ഒന്നായി തീരാൻ എന്നിട്ടും നമ്മളെന്തെ കാണാതത്ത്. കണ്ടിട്ടും കാണാതെ നാം ഓടിഅകലുകയാണോ …ഈ കാലമത്രെയും ഞാൻ നിന്നിലേക്കും നീ എന്നിലെക്കുമുള്ള ജൈത്രയാത്ര മാത്രമായിരുന്നു പെണ്ണെ...
                             തിരയുന്നു ഞാൻ നിൻ മുഖം ഓരോ ആൾ കൂട്ടത്തിലും, ഓരോ വർണ്ണങ്ങളിലും. മഴവിൽ പോലെ നാം പലയിടങ്ങളിലും കണ്ടു മുട്ടിയിട്ടുണ്ടാകാം. മിഴികളാൽ പ്രണയ ചുംബനം കൈ മാറിയിട്ടുമുണ്ടാകാം . പക്ഷെ നമ്മുക്കിടയിൽ ആരോ വലയം തീർത്തിരിക്കുന്നു. ഏകാന്തമായ ഈ
മഞ്ഞു പെയ്യുന്ന രാത്രിയിലെ
പച്ച പുതച്ചു കിടക്കുന്ന താഴ്വാരയിലെ എൻ സ്വപ്നതേരിലേറി ഒരു മരീചിക പോലെയാണോ നീ……കനവിലാണങ്കിലും നീ മായാതെ മറയാതെ ഏതോ ഒരു രൂപമായി എൻ മനസ്സില് തിരതല്ലി കൊണ്ടിരിക്കുന്നു പെണ്ണെ………
                           തുടിക്കുന്നുവെൻ മനം നിനക്കായ്‌, കാണുന്നു കനവല്ലാം നിനക്കായ്‌, കേൾക്കുന്നു നിൻ ഹൃദയസ്പന്ദനം എന്നിലായി,അറിയുന്നു നിൻ സ്വപ്നങ്ങളും എന്നിലായി …… എന്ന് വന്നു ചേരും എന്നിലായി നീ …………………
ജാബി

No comments: