Monday, November 23, 2015

ക്ലാസ് ലീഡർ

"എവിടെ ക്ലാസ് ലീഡർ?
വന്ന് സംസാരിക്കുന്നവരുടെ പേര്
ബോർഡിലെഴുതിയിടൂ. പത്ത് പേരാവുമ്പൊ
സ്റ്റാഫ് റൂമിൽ വന്ന് പറയണം...''

ഡയലോഗ് ഡെലിവറി കഴിഞ്ഞ്
എവിടുന്നൊ വലിഞ്ഞ് കയറി വന്ന
ടീച്ചർ സീൻ വിട്ടു.
ലീഡർ ചെക്കൻ
തുളളിച്ചാടി ഒരു പീസ് ചോക്കും
പിടിച്ച്
ഫ്രണ്ടിൽ ഹാജർ.
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവനാന്നാ ഓന്റെ വിചാരം.
അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ
ശശ്മാന.. ഛേ...കോപ്പ്..
ആകെ മൂകത..
സംഘർഷഭരിതമായ മുഹൂർത്തം..
നീന്തലറിയാത്തവൻ വെളളത്തിൽ
വീണാലെന്ന പോലെ ശ്വാസം
കിട്ടാതെ, മസിലും പിടിച്ചിരിക്കുന്ന
പാവം കുഞ്ഞാടുകൾ..
അറിയാതെ ചുണ്ടൊന്നനങ്ങിപ്പോയാൽ തീർന്നു.
ദേ കിടക്കുന്നു അവന്റെ പേര്
ബോർഡിൽ..
ഡിസൈനിൽ വരച്ചിട്ട
ബോക്സിനുളളില് ആദ്യം
പേരു വന്നവനോട് എല്ലാർക്കും
സഹതാപം..
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി,
പേരു മായ്ക്കാൻ..
നോ രക്ഷ !
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ
നമ്മളെത്ര കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു -
ഉളളിൽ,
"ദൈവമേ പത്തു പേർ സംസാരിക്കല്ലെ"
എന്ന പ്രാർത്ഥനയോടെ..
അവിടന്നുമിവിടന്നുമായി പത്തെണ്ണത്തിനെ
കിട്ടിയതും,
ലവൻ ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്..
ചൂരലും കൊണ്ടുളള ആ മാസ് എൻട്രി
കണ്ടാൽ,
നേരത്തെ ഞെളിഞ്ഞിരുന്നവന്റെയുൾപ്പടെ
എല്ലാത്തിന്റെം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം..
പിന്നെന്റെം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം..
പിന്നെ
എല്ലാം പെട്ടന്നാ.
വരി വരിയായ് നിൽക്കുന്നു.
കൈ നീട്ടുന്നു.
വാങ്ങുന്നു.
പോവുന്നു.
ഇടയിൽ,
"ടീച്ചർ ഞാൻ സംസാരിച്ചില്ല, ബുക്ക്
വാങ്ങിയതാ"
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ ശബ്ദം,
"കൈ നീട്ടെടാാാാ...."
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി.
അടി കൊളളുന്നത് അവരാണേലും
വേദനയുടെ എക്സ്-പ്രഷന്
കണ്ടിരിക്കുന്നവരുടെ മുഖത്തും
വിരിയുന്നുണ്ട്.
ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും, ഇതൊക്കെ
എന്ത് എന്ന ലുക്ക് വരുത്തി, ഒന്നും
സംഭവിക്കാത്ത പോലെ
ഇരിക്കുന്നവരോട്‌
ആരാധനയും.
അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം.
ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല പന്നീ
(പപ്പു
മിന്നാരംഭാവം)-
എന്ന ഭാവം.
അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ
അലഞ്ഞ് നടക്കുന്നു...
ശേഷം സീൻ 1 കോപ്പി
പേസ്റ്റ്..

ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ
ലൈഫിൽ ഒരു തവണയെങ്കിലും പ്ളേ
ചെയ്ത സീൻ..
നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത
സീൻ..
ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം
ഒരു
വിങ്ങലായി മനസ്സില്‍ അവശേഷിക്കുന്നു....

No comments: