Monday, November 16, 2015

യതാര്‍ത്ഥ മനുഷ്യര്‍

ബോർഡർ ഗേറ്റ് അടച്ചിട്ടത് കൊണ്ടും, ഓഫീസിൽ കാര്യമായി തിരക്കില്ലാത്തത് കൊണ്ടും, സ്വന്തം ഫോട്ടോ എടുത്ത് "അമ്പോ എന്ത് ഭംഗി" എന്ന് സ്വയം പറഞ്ഞ് സമയത്തെ നോക്കി പല്ലിളിച്ചിരിക്കുന്ന നേരത്ത് എനിക്ക് വന്ന ഒരു ഫോണ്‍ കോളാണ് എന്നെകൊണ്ട് ഇതെഴുതിപ്പിച്ചത്‌,....

അവനേ ഞാൻ ഓർക്കുന്നുണ്ട്,....

ക്ലാസിലെ ഏറ്റവും 'വിപ്ലവകാരിയായ വിദ്യാർഥി',..

ക്ലാസിൽ അവനെ ഇഷ്ടപ്പെടുന്നവരും, ദേഷ്യം വെക്കുന്നവരും,
അസൂയയുള്ളവരും ഉണ്ട്...

ഓരോന്നിനും ഓരോ കാരണങ്ങളുമുണ്ട്.

ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന,..
ക്ലാസ്സെടുക്കുന്ന സമയത്ത് നോട്ടെഴുതാത്ത,..
ക്ലാസ്സിലെ അലമ്പന്മാരുടെ മെയിൻ കുളിയാണ്ടറായ മിസ്സുമാരോട് നീറ്റായിട്ട് പെരുമാറാനറിയാത്ത, എന്നാൽ.....

ഉത്തരക്കടലാസ് തിരിച്ച് കിട്ടുമ്പോൾ ക്ലാസ്സിലേ ടോപ്പ് സ്കോറർ ആകുന്ന ഒരു തലതെറിച്ച ചെക്കൻ. ,...

ഞാനടങ്ങുന്ന പലർക്കും ഒരു വിചാരമുണ്ടായിരുന്നു കോപ്പിയടിച്ചാവും ഓന്ക്കിത്ര മാർകെന്ന്,..

സത്യത്തിൽ അതൊരുത
രം അസൂയയായിരുന്നു..

ഉള്ള കുറുക്ക് വഴിയിലൂടെ എന്തേലൊക്കെ പഠിച്ച് ചുളുവിൽ പാസ്സ് മാർക്ക് കിട്ടാൻ പെടാപാട് പെടുന്നവരുടെ അസൂയ...

അതെല്ലാർക്കും ഉണ്ടായിരുന്നു,..

പ്രത്യേകിച്ച് ക്ലാസ്സിലെ പഠിപ്പിസ്റ്റുകളായ പെണ്‍കുട്ടികൾക്ക്,..

അവരുടെ പരാതിപ്രകാരമാണ് അന്ന് അക്കൗണ്ടൻസ് ടീച്ചർ അവനെ എണീപ്പിച്ച് നിറുത്തി ഇന്നലെ ഫുൾ മാർക്ക് വാങ്ങിയ അക്കൗണ്ടൻസ് ചോദ്യോത്തരങ്ങൾ കാണാതെ പറയാൻ പറഞ്ഞത്..

"അതെന്താ ടീച്ചറേ എന്നോട് മാത്രം?,.. എല്ലാരെക്കൊണ്ടും പറയിപ്പിക്കോ"?
എന്ന തർക്കുത്തരം പറഞ്ഞെങ്കിലും ടീച്ചർ ഒരുപൊടിക്ക് സമ്മതികുന്നില്ലാ എന്ന് ഉറപ്പായപ്പോഴാണ് ചില സിനിമകളിലൊക്കെ കണ്ടിട്ടുള്ള അത്ഭുദമുണ്ടാക്കുന്ന രംഗം അന്ന് ആ ക്ലാസ് മൊത്തം കണ്ടത്,..

"Accountancy is the art of recording, classifying and summarizing in a significant manner"

തുടങ്ങിയ അവന്ടെ ഉത്തരങ്ങൾ അസൂയക്കാരുടെ കരണക്കുറ്റിക്ക്കിട്ടിയ അടികളായിരുന്നു.

അന്നുമുതൽ അവനോട് എന്തെന്നില്ലാത്ത ബഹുമാനമായിരുന്നു..
ഇഷ്ടവും,...

പക്ഷെ അവൻ നല്ലപിള്ള ചമഞ്ഞൊന്നുമില്ല,..

എന്നത്തേയുംപോലെ ക്ലാസ്സിൽ നേരം വൈകി വരുക,
ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്യുക,
മിസ്സ്‌ ക്ലാസ്സിൽ വരാത്ത പിരീഡിൽ ഡെസ്കിൽ കൊട്ടി അടുത്ത ക്ലാസ്സിലെ മിസ്സിനേകൊണ്ട് ചീത്ത കേൾപിക്കുക,

അങ്ങിനെയുള്ള കലാപരിപാടികളൊക്കെ വീണ്ടും തുടർന്നു..

അവന്ടെ ശല്യം കൂടിയ സമയത്ത് ടീച്ചേർസ് സ്വമേധയാ തീരുമാനത്തിലെത്തി.

രക്ഷിതാക്കളുടെ മീറ്റിംഗ് വെക്കുക,

അതിലൂടെ അവന്ടെ രക്ഷിതാവിന്റെ മുന്നിൽവെച്ച് നൈസ് ആയിട്ട് അവന്ക്ക് പണി കൊടുക്കുക,..

മിസ്സ്‌ ഓർമിപ്പിച്ചു...

"ശനി,ഞായർ കഴിഞ്ഞാൽ തിങ്കളാഴ്ച്ച രാവിലെ കൃത്യം പത്തുമണിക്ക് എല്ലാവരുടെയും രക്ഷിതാവ് വന്നിരിക്കണം,..
അത് അച്ഛൻ തന്നെയാവണം",..

കൊണ്ടുവരാത്തവർക്ക് ഇനി എൻറെ ക്ലാസ്സിൽ ഇരിക്കാൻ പറ്റുന്നതല്ല എന്നുകൂടി പറഞ്ഞ് കെലിപ്പിൽ മിസ്സ്‌ ഇറങ്ങിപ്പോയി...

അച്ഛൻ ഗൾഫിലാണ്,..
എൻറെ ഉപ്പയും ഗൾഫിലാണ് എന്നൊക്കെപറഞ്ഞ്മൂന്നോ നാലോ പെണ്‍കുട്ടികളും രണ്ടു മൂന്ന് ആണ്‍കുട്ടികളും തടിതപ്പി...

ശെരി അടുത്ത മീറ്റിംഗിൽ കൊണ്ടുവന്നാൽ മതി എന്ന് പറഞ്ഞ് മിസ്സ്‌ അവരെ ഒഴിവക്കികൊടുത്തു..
മിസ്സ്‌ പോകാനൊരുങ്ങവെ നമ്മുടെ 'വില്ലൻ' മിസ്സിനോട് പറഞ്ഞു,...

'മിസ്സേ എന്ടെ ഉമ്മയാ വരൂട്ടാ'
എന്ന്,...

അവന്ടെ ഈ വാക്ക് മുൻകൂട്ടിഎന്നോണം ടീച്ചർ ഉരുളക്കുപ്പേരിപോലെ ദേഷ്യത്തോടെ പറഞ്ഞു,..
അതൊന്നും പറ്റില്ല,..
നീ നിന്ടെ ഉപ്പയെത്തന്നെ കൊണ്ടുവരണം"എന്ന് ...

ആന്നാദ്യമായ് അവന്ടെ കണ്ണുകൾ കലങ്ങിയത് ഞങ്ങൾ കണ്ടു,..

ഇടറുന്നൊരു ശബ്ദത്തോടെ അവൻ പറഞ്ഞ വാക്കും,..

"മിസ്സേ,.. എന്ടെ ഉപ്പ എനിക്കൊരു വയസ്സാകും മുന്നേ മരിച്ച്ക്കുണൂ,..
ഞാൻ എന്ടെ ഉമ്മയെ കൊണ്ടോരാം "....

കേട്ട് നിന്ന ഞങ്ങൾക്കാണോ,
ദേഷ്യം വന്ന മിസ്സിനാണോ ആദ്യം കണ്ണ് നിറഞ്ഞത്‌ എന്നറിയില്ല,..

എനിക്കവന്റെ സംസാരത്തിൽ നിന്നും പലതും കൂട്ടിവായിക്കാൻ കഴിഞ്ഞു,..

അലമ്പുണ്ടാക്കാനല്ലാതെ മറ്റൊന്നിനും തൊള്ള തുറക്കാത്ത അവന്ക്ക് ഉമ്മയേക്കുറിച്ച് പറയുംബോളൊക്കെ നൂറു നാവാണ്,..

ഉച്ചക്ക് പോതിച്ചോർ മണത്ത് നോക്കി തിന്നുന്ന അവൻ ഇടക്കിടക്ക് പറയാറുണ്ട്‌,..

എന്തൊരു മണാ ഇതിന്,..
എന്ടെ ഉമ്മാന്റെ വിയർപ്പിന്റെ മണാന്ന്"...
എന്തിലും ഒരു ഉമ്മയെകണ്ടെത്തുന്ന വല്ലാത്തൊരു മകൻ,..
ഇന്നാണതിന്റെ പൊരുളറിഞ്ഞത്,..
ഉപ്പയില്ലാത്ത മകന്റെ

"ഉമ്മയും ഉപ്പയും ആയിത്തീർന്ന"

ഒരു ഉമ്മച്ചിയോടുള്ള അടങ്ങാത്ത മുഹബ്ബത്തിന്റെ പൊരുൾ,..

ഈ ഒരു വർഷത്തിനിടക്ക് ഉപ്പയില്ലാത്ത കാര്യം അവനാരെയും അറിയിച്ചിരുന്നില്ല,..

എല്ലാം ഉമ്മയിൽ ഒതുക്കി നിർത്തുന്ന ഒരു മകൻ,......

അന്ന് അവൻറെ കണ്ണ് നിറഞ്ഞത്‌ കണ്ടിട്ടാണോ,
അതോ അവന്ക്ക് ഉപ്പ ഇല്ലാ എന്ന് അറിഞ്ഞതിലുള്ള സങ്കടം കൊണ്ടോ എന്തോ,..

തിങ്കളാഴ്ച്ച നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ ഞങ്ങളുടെ ക്ലാസ് മിസ്സ്‌ അവനെ കാര്യമായി കുറ്റമൊന്നും പറഞ്ഞില്ല,..

പക്ഷെ മീറ്റിംഗിൽ പങ്കെടുത്ത ബാക്കി 3 ടീച്ചർമാർക്കും അവനായിരുന്നു വിഷയവും പ്രശ്നവും,...
അഹങ്കാരിയാണ്,..
കോമാളിയാണ്,...
അനുസരണയില്ലാത്തവനാണ്,തുടങ്ങിയ ഒരുപാട് വിശേഷണങ്ങൾ അവർ അവന്ക്ക് ചാർത്തിക്കൊടുത്തു

അന്നേരം ഞാനാ ഉമ്മയെ ശ്രദ്ധിച്ചു,..
അവന്റെ ഉമ്മയെ,..

എല്ലാവരുടേയും അച്ഛനും ഉപ്പയും ഇടകലർന്നിരിക്കുന്നതിനിടയിൽ ഒരു ബെഞ്ചിൽ തനിയെ,
തല ഉയർത്തിപ്പിടിച്ച് ഞാൻ തന്നെയാണവൻറെ ഉമ്മയും ഉപ്പയും എന്ന ഭാവത്തോടെ,..

10 മാസം ഗർഭം ചുമന്നതും,
ഭർത്താവ് മരിച്ചിട്ടും മറ്റൊരുത്തനും കഴുത്ത് നീട്ടികൊടുക്കാതെ മകന് വേണ്ടി ജീവിച്ചതും എല്ലാം ആ ഉമ്മയുടെ കണ്ണിൽ കാണാമായിരുന്നു,...

ഓരോ ടീച്ചർമാരും മാറി മാറി അവന്റെ ഇറച്ചി കൊത്തിവലിച്ചു,..

അവനെന്ന 'വില്ലൻ' മറ്റുള്ള എല്ലാവർക്കിടയിലും ഒരു ചീത്ത കുട്ടിയായി ചിത്രീകരിക്കപ്പെട്ടു,..

നിമിഷ നേരം കൊണ്ട് എന്തും പെട്ടന്ന് പഠിച്ചെടുക്കാനുള്ള അവന്ടെ കഴിവിനെ ഇല്ലായ്മകൾ കൊണ്ട് അവരെല്ലാംകൂടി കബറടക്കി.

ഒടുവിൽ മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും ഒപ്പുവെച്ച് അവരവരുടെ മക്കളേയുംകൊണ്ട്പോകാനൊരുങ്ങി,..

"ഞാനിപ്പോൾ വരാം"
എന്ന് ഉപ്പയോട് പറഞ്ഞ് അവന്ടെ അടുത്തേക്ക് ഞാൻ നടന്നു,..

അവിടെ എന്റെ കണ്ണുകളാൽ ഞാൻ കണ്ടത് വല്ലാത്തൊരു കാഴ്ച്ചയാണ്,..

ഇത്രയൊക്കെ മകനെക്കുറിച്ച് പറഞ്ഞിട്ടും,..

അതിലൊന്നും പരിഭവം പറയാതെ ആ ഉമ്മ മകനേ കണ്ണീരോടെ വാരിപ്പുണരുന്നുണ്ട്,..

മുത്തങ്ങൾ കൊടുക്കുന്നുണ്ട്,..

തലയിൽ കൈകൾ ചേർത്ത് മുടിയിഴകളിലൂടെ വിരലോടിക്കുന്നുണ്ട്,..

വല്ലാത്തൊരു ഉമ്മയും മകനും,...
എനിക്കെൻറെ കണ്ണുകളെ വിശ്വസിക്കനായില്ല,..
ആ ഉമ്മ കണ്ണുകൾ തുടച്ച് പറയുന്നത് കേട്ടു,..

"ബാക്കിയൊന്നും കൊയപ്പല്യ,..
എന്നാലും ഇജ്ജ് ടീച്ചർമാരെ വെറുപ്പികണ്ടാട്ടാ,..
ഇൻറെ മോന്ക്ക് അവരുടെ ശാപം കിട്ടരുത്",....

"ഇല്ലുമ്മാ"
എന്ന് പറഞ്ഞ് അവനാ ഉമ്മയുടെ കണ്ണ് തുടച്ച് കൊടുക്കുന്നു,...

ഏത് മഹത്തരമായ വാക്കുകൊണ്ടാണ്‌ഉമ്മ എന്ന ഈ സ്നേഹ സാഗരത്തെ ഉപമിക്കുക,...

ഈ മകനേയും,..

ഞാൻ ഒരു നിമിഷം അവിടെത്തന്നെ നിന്നു,..
നനഞ്ഞ കണ്ണും നിറഞ്ഞ മനസ്സുമായി,....

ഇനി ഇന്നത്തെ ഫോണ്‍ കോളിലേക്ക് വരാം,...

വിളിച്ചത് അവനാണ്,.

.+1,+2 കാലഘട്ടത്തിൽ എനിക്ക് ഉമ്മയുടെ സ്ഥാനം മനസ്സിലാക്കിതന്ന കൂട്ടുകാരൻ,..

അവൻറെ പേര് ഞാൻ ഇവിടെ പറയുന്നില്ല,..

അവനതൊന്നും ആഗ്രഹിക്കാത്ത ആളാണ്‌,..

ഇനി പ്രധാനപ്പെട്ടൊരു കാര്യത്തിലേക്ക് വരാം,..

അന്ന് മീറ്റിങ്ങിൽ പങ്കെടുത്ത ഓരോ രക്ഷിതാക്കളും മനസ്സിലെങ്കിലുംകരുതിക്കാണും "ഇവനൊന്നും ഗുണം പിടിക്കാൻ പോവുന്നില്ല" എന്ന്..

.പക്ഷെ അവനിവിടെയും അവരെയൊക്കെ തോൽപിച്ചു,..

ഇന്ന് ഷാർജയിലെ ഒരു ഉയർന്ന കമ്പനിയിൽ ( UAE -ലെ No:1 കമ്പനികളിൽ ഒന്നിൽ) ലൊജിസ്റ്റിക്സ് മാനേജർ ആണ്,..

നാട്ടിലെ രണ്ടു ലക്ഷത്തോളം പ്രതിമാസം ശമ്പളം വാങ്ങുന്ന ചുറുച്ചുറുക്കുള്ള ചെക്കൻ,..
അന്ന് ക്ലാസിൽ ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന പലരേയും എനിക്കറിയാം,..

CV എഡിറ്റ്‌ ചെയ്ത് അയച്ചും,..
ഓരോ കമ്പനിയിൽ ജോലി ഇരന്നും ദിവസങ്ങളെ മാസങ്ങൾക്കും വർഷങ്ങൾക്കും വിൽക്കുകയാണവർ (എല്ലാവർക്കും ആഗ്രഹിച്ച ജോലി ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു).

വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞപ്പോൾ ആദ്യം അവൻ പറഞ്ഞ വാക്കുകൾ ഞാൻ ഇവിടെ ചേർക്കുന്നു ""അൽഹംദുലില്ലാഹ് (അള്ളാഹുവിന് സ്തുതി,)..
ഉമ്മയും ഞാനും സുഖായിരിക്കുന്നൂടാ,..
5 മാസം ഉമ്മ ഇവിടെ നില്ക്കും ..
ബാക്കി 7 മാസം നാട്ടിലും,..

ഉമ്മാനേ കാണണം എന്ന് തോന്നുമ്പോഴൊക്കെ നാട്ടിൽ പോയിപ്പോരും,..

ഉമ്മ ഹജ്ജും ഉമ്രയും ചെയ്തു,..
എല്ലാം സുഖായി പോകുന്നൂടാ,..

നിന്റെ നമ്പർ കിട്ടാൻ ഞാൻ കുറച്ച് മെനക്കെട്ടു,

എന്നെകൊണ്ട്‌ കഴിയുന്ന വല്ല സഹായവും ആവിശ്യം വരുമ്പോൾ വിളിക്കണേ,.."

എന്നും പറഞ്ഞ് എൻറെ വിശേഷങ്ങളും ചോദിച്ച് എന്റെ ഉമ്മച്ചിയോടും സലാം പറയാൻ പറഞ്ഞ് അവൻ ഫോണ്‍ വെക്കുമ്പോൾ,..
എന്റെ കണ്ണ്‍ നിറഞ്ഞിരുന്നു,...

പഴയതൊന്നും ഓർത്തത് കൊണ്ടല്ല,..

പുതിയതായി അവന്ക്ക് കിട്ടിയ നേട്ടങ്ങൾ കേട്ടത് കൊണ്ടുമല്ല,...

ഇപ്പോഴും,..

ഈ സമയത്തും,..

അവൻറെ സംസാരത്തിൽ 90%വും അവന്ടെ ഉമ്മയാണല്ലോ എന്നോർക്കുമ്പോൾ പ്രിയ കൂട്ടുകാരാ,..

എന്റെ മനസ്സുകൊണ്ടൊരു സല്യൂട്ട് ഞാൻ നിനക്ക് നൽകുന്നു,..

ഒരല്പം വളർന്നാൽ മാതാ പിതാക്കളെ മറക്കുന്ന മക്കളുടെ മനോരോഗത്തിന് നീ നൽകുന്ന ഈ സ്നേഹ മരുന്ന് ഞാൻ ബഹുമാനിക്കുന്നു,....

നിന്നെയും,...ആ ഉമ്മയേയും,..

എനിക്കുറപ്പാണ്,...

നീ കഴിവുള്ളവൻ തന്നെ,...പക്ഷെ ആ കഴിവുകൾ നിന്നിൽ ആഴത്തിലുള്ള നന്മ വിതറിയതിനുള്ള കാരണം,..

നിന്ടെ ഉമ്മയുടെ പ്രാർഥനയും നിനക്ക് ആ ഉമ്മയോടുള്ള സ്നേഹവുമാണ്,..

ഇവനൊരു കഥയിലെ ഹീറോ അല്ല,...
സിനിമയിലെ നായകനോ അല്ല,...
ജീവിതത്തിൽ ഉമ്മയുടെ മഹത്ത്വമറിഞ്ഞ് സ്നേഹിച്ച് വിജയിച്ച വല്ലാത്തൊരു മകനാണ്,..

ഇന്കമിംഗ് കോൾ ലിസ്റ്റിൽ നിന്ന് അവൻറെ നമ്പർ എടുത്ത് അവൻറെ പേര് ടൈപ്പ് ചെയ്ത് സേവ് ചെയ്യാനോരുങ്ങിയ ഞാൻ അവന്റെ പേര് മായ്ച്ച് പകരം വീണ്ടും എഴുതി,..

."THE REAL MAN" എന്ന്,......

എൻറെ കോണ്ടാകട് ലിസ്റ്റിൽ അങ്ങിനെ ഒരാൾ ഇല്ലല്ലോ,..
ഇല്ല അതുറപ്പാണ്,..
പക്ഷെ ഞാൻ ആഗ്രഹിച്ച് പോകുന്നു,..
ഇതുപോലുള്ള മക്കൾ ഒരുപാടുണ്ടാവട്ടെ എന്ന്,..

മാതാപിതാക്കളെ സ്നേഹിക്കുന്ന അവരേക്കൊണ്ട് വൃദ്ധസധനങ്ങൾ കൊട്ടി അടക്കപ്പെടട്ടെ എന്നും,...
നനഞ്ഞ പ്രാർഥനയോടെ,...

(വളരെ ഹൃദ്യമായി ഇതെഴുതിയ ആള്‍ക്ക് കടപ്പാട് )

No comments: