Wednesday, November 4, 2015

ഒരിക്കല്‍ കൂടി പ്രിയേ

എനിക്ക് ഒന്നു കൂടി പ്രണയിക്കണം ...

നിന്നെ തന്നെ..
...

ശേഷം നിന്നോടൊപ്പം ഒരു യാത്ര
പോകണം.
കൈകൾ കോർത്തു കൊണ്ട്,
നെഞ്ചിൽ തല ചായ്ച്ചുകൊണ്ട്
...

നിറഞ്ഞ
ജന സാഗരത്തിന്റെ ഇടയിലൂടെ
നടക്കണം...
പരിചയമില്ലാത്ത
ആളുകളാകണം ചുറ്റുപാടും ...

പേടി
കാരണം
നീയെന്റെ കൈകൾ മുറുകെ
പിടിക്കണം...
ഒടുക്കം ആ ജനത്തിന്റെ
മദ്ധ്യത്തിൽ നിന്നെ എനിക്ക് ഇട്ടേച്ച്
പോകണം ...

നീയെന്നെ തിരയണം ,
പേടിയോടെ നെഞ്ഞിടിപ്പ് കൂടി കൂടി
വരണം നിനക്ക് ...

പെരുമഴയത്ത്
കുടയില്ലാതെ പകച്ചുപോയ ഒരു കൊച്ചു
കുട്ടിയുടെ വെപ്രാളം നിന്നിൽ പിറവി
കൊള്ളണം ...

ആ കാഴ്ചകണ്ട് എനിക്ക്
രസിക്കാനല്ല പെണ്ണെ,
നീ അറിയണം
അന്ന് നീ ഇതുപോലെ ചിരിച്ചു കൊണ്ട്
നടന്നകന്നപ്പോൾ എനിക്കും ഇതേ
അവസ്ഥയായിരുന്നുഎന്ന്...

എന്നാൽ
ഇന്ന്
ഞാൻ ആ ജന സാഗരത്തിന്റെ ഇടയിലൂടെ
നിന്നെ വാരിയെടുക്കാൻ വരും
..

കാരണം
എനിക്ക്  നിന്റെ ഹൃദയമിടിപ്പ്
കേൾക്കാം,
അതിന്റെ ആഴം അളക്കാം ...പക്ഷെ
..
നിന്റെ കണ്ണുകളും ഹൃദയവും ആ ആൾ
കൂട്ടത്തിൽ പരതുന്നത് എന്നെത്തന്നെ
ആകുമോ എന്ന് എനിക്കറിയില്ല..
.സാഹചര്യവുമായ് പൊരുത്തപ്പെടുവാൻ
നീ
സമർത്ഥയാണ്. അന്നും ഇന്നും എന്നും...

No comments: