Tuesday, November 10, 2015

സ്നേഹിക്കുന്നു നിന്നെ ഞാന്‍

കലാലയ ഇടനാഴിയിൽ ആരും കാണാതെ അവള്‍ക്ക് ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ
നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തു, അവൾ പറഞ്ഞു "വൃത്തികെട്ടവൻ...!"


കഴുത്തിൻ താലി വീണ് മധുവിധുവിൻ ആദ്യനാളുകളിൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ പറഞ്ഞു "ഏത് നേരവും ഇതേ ഉള്ളു ചിന്ത...."


കുട്ടികളായി കഴിഞ്ഞ് അടുക്കള വാതിൽ കടന്ന് പുറകിലൂടെ അവൾ അറിയാതെ അവളെ ചേർത്ത് പിടിച്ച് ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു ''ദേ പിള്ളേര് കാണുമെന്നായി...'''


അവസാനം തൊലിപ്പുറത്ത് ചുളിവ് വീണപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുഴമ്പ് തേക്കുമ്പോൾ ഒരു പഴകി തേഞ്ഞ ചുംബനം നൽകിയതിന് അവൾ പറഞ്ഞു
"കൊച്ച് മക്കൾ ആയി, ഇതിന് ഒരു കുറവും വന്നിട്ടില്ല..."


അവസാനം വെള്ള തുണിയിൽ പൊതിഞ്ഞ്..
എന്റെ കരളിനെ കിടത്തിയപ്പോൾ അവസാനമായിട്ട് ഒരു ചുംബനം നൽകിയപ്പോൾ അവൾ ഒരു പരിഭവവും പറഞ്ഞില്ല.. വെറുതെ അങ്ങനെ കിടന്നു,
"ഇത്  എത്ര കിട്ടിയതാ" എന്ന മട്ടിൽ...

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹിക്കുക! സ്വന്തം സഖിയെ, പിരിയും നാൾ വരെ ...

No comments: