Saturday, October 31, 2015

തട്ടിപ്പറിച്ച് വാങ്ങാൻ പറ്റാത്തത്

ആദ്യ രാത്രിയിൽ തന്റ മണവാളന്റ
പേഴ്സ് അവൾ വെറുതെ ഒന്ന് തുറന്ന്
നോക്കി...അതിൽ തന്നെക്കാൾ
സുന്ദരിയായ
ഒരുവളുടെ ഫോട്ടോ...
.അവൾ ഒന്ന്ഞെട്ടിയെങ്കിലും.. അത്
കണ്ടതായി നടിച്ചില്ല...
പിറ്റേ ദിവസം ചിലരുടെ
പരദൂഷണങ്ങളിൽ
നിന്നും അവൾക്ക് മനസ്സിലായി
ഭർത്താവിന്റ
ശക്തമായ മുൻകാല പ്രണയത്തെ
കുറിച്ച്..
വീട്ടുകാരുടെ നിർബന്ധത്തിനു
വഴങ്ങി പാവപെട്ടവളെ ഒഴിവാക്കി
ചുറ്റുപാടുള്ള
ഒരു വീട്ടിൽ നിന്നും കെട്ടിയതാ
തന്നെയെന്ന്...
അവൾക്ക് വിഷമം
തോന്നിയെങ്കിലും അവൾ
അതൊന്നും കാര്യമാക്കിയില്ല...
അവൾ നല്ല മനസ്സോടെ അയാളെ
സ്നേഹിക്കാൻ തുടങ്ങി. പല വിഷമ
ഘട്ടങ്ങളിലും അവൾ പിടിച്ച് നിന്നു...
അയാളിലെ അനിഷ്ടങ്ങൾ പതുക്കെ
പതുക്കെ മയപെടാൻ തുടങ്ങി...
കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ
മുറ്റം തൂത്തുവാരുമ്പോൾ കീറികളഞ്ഞ
ഒരു
ഫോട്ടോയുടെ തുണ്ടുകൾ അവൾക്ക്
കിട്ടി..
അവൾ അത് ചേർത്ത് വെച്ചപ്പോൾ
അവൾക്ക് വിശ്വസിക്കാനായില്ല,
ഭർത്താവിന്റ
പേഴ്സിലുണ്ടായിരുന്ന ഫോട്ടോ...
അവൾ ഓടി ചെന്ന് ഉറങ്ങി കിടക്കുന്ന
ഭർത്താവിനെ ഉണർത്താതെ
അയാളുടെ പേഴ്സ്
തുറന്ന് നോക്കി.. അതിൽ ആ
സുന്ദരിയുടെ ഫോട്ടോക്ക് പകരം തന്റ
കറുത്ത
മുഖം.. അവൾ ആ പേഴ്സ് മാറോട്
ചേർത്ത് പിടിച്ചു...
"സ്നേഹം തട്ടിപ്പറിച്ച് വാങ്ങാൻ
പറ്റുന്നതല്ല.. അത് മനസ്സിൽ
അറിഞ്ഞുണ്ടാവേണ്ടതാണ്.
അതിനു സൗന്ദര്യത്തേക്കാൾ നല്ലത്
സ്വഭാവ ഗുണമാണ്.."
സ്നേഹം ഒരിക്കലും തട്ടിപ്പറിച്ച്
വാങ്ങാന് പറ്റുന്നതല്ല..
പിടിച്ചെടുത്ത സ്നേഹം
പറിച്ചെടുത്ത പൂ പോലെയാണ്...

No comments: