Saturday, October 24, 2015

തിരമാലകളുടെ ഗാനം നിലച്ചിരിക്കുന്നു

പെണ്ണെ നീ ഓർക്കുന്നുവോ എന്താണ് പ്രണയമെന്നത്. നമ്മുടെ മാത്രമൊരു ലോകം, നമ്മുടെ മാത്രം സ്വപ്നങ്ങൾ നമ്മുക്കായി തുറന്നു തന്ന പ്രുകൃതി , നമ്മളെ കാത്തിരിക്കുന്ന കടലോരവും,പുഴയോരവും എല്ലാമെല്ലാം നമ്മുക്ക് വേണ്ടി . ഏന്നിട്ടുമെന്തെ നമുടെ പ്രണയം ആറടി മണ്ണിൽ കുഴിച്ചു മൂടിയത് !!!!
                            കണ്ട കിനാവുകളല്ലാം വെറുമൊരു മിഥ്യയായിരുന്നുവോ? കനലെരിയുന്ന ഓർമകളുടെ താളിലേക്ക് നൽകാനായിരുന്നൊ നാം കണ്ടു മുട്ടിയതും നമ്മുടെ പ്രണയത്തെ നിഷ്കുരണമായി കൊന്നതും??
എല്ലാമല്ലാം നിന്റെ സ്വാർത്ഥതയണൊ . അതോ പ്രണയം നിനക്കൊരു തമാശയാണോ?, സ്നേഹമാണ് പെണ്ണെ ഈയുള്ളവനെ പോലും ഇവിടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.ഹൃദയത്തിന്റെ പകുതിയും നീ കൊണ്ട് പോയില്ലേ . പിന്നെ ഞാൻ ഈ ലോകത്ത് എന്ത് !!! സ്വപ്നങ്ങളും മോഹങ്ങളും എല്ലാമല്ലം നീയായിരുന്നല്ലോ എന്നിട്ടും നീയെന്തേ ഒരു വാക്ക് പോലും ഉരിയാടാതെ ഇറങ്ങി പോയത്!!
                             വയ്യ പെണ്ണെ ഇനിയും നീറി കഴിയാൻ, പോകണം ദൂരെ ഏതെങ്കിലും ശൈത്യ കാലത്തിന്റെ മലഞ്ചെരുവിലേക്ക്. നീറി കഴിയുന്ന നമ്മുടെ ഒര്മ്കളെ മരവിപ്പിക്കണം. എന്നിട്ടാ ഏകാന്തതയുടെ തടവറയിൽ നിന്നും രക്ഷപെടണം.എന്റെ പഴയ മുഖം വീണ്ടെടുക്കണം,ഇന്ന് മുഖ കാന്തിക്കു മേൽ സങ്കടം അതിന്റെ കരിനിഴൽ പാടുകൾ വന്നിരിക്കുന്നു .എന്നിട്ടാ പഴയ സൌഹൃധാതെ കാറ്റിന്റെ മന്ദഹാസതിലൂടെ എന്നിലെക്കെതിക്കുക .ഞാൻ തിരിച്ചു നടക്കട്ടെ ആ പഴയ ഞാനായിട്ട്.
                          തിരമാലകളുടെ ഗാനം നിലച്ചിരിക്കുന്നു.പുഴയുടെ കള കള സംഗീതവും കേൾകതായിരികുന്നു,.പതിനാലാം രാവിന്റ്റ് ശോഭയും മങ്ങിയിരിക്കുന്നു . എല്ലാമാല്ലം വീണ്ടെടുക്കണം. ഒര്മകളെ ഏകാന്തതയുടെ താഴ്വരയിൽ കുഴിച്ചു മൂടണം. പുനർജനിക്കണം പഴയ പോലെ , ചിരിക്കാൻ പഠിക്കണം മനസ്സ് നിറയെ, മിഴികൾക് കുളിർമയെകുന്ന പുതു സ്വപ്‌നങ്ങൾ കാണണം . എന്റെയുള്ളിൽ
ശൂന്യമായ കൊച്ചു ഹൃദയത്തിൽ മറ്റൊരാൾക്ക് ഇടം കണ്ടെത്തണം..
ഒഴിഞ്ഞു പോകൂ പ്രിയേ...

No comments: