Saturday, October 17, 2015

വെയില്‍ ഒരു അനുഗ്രഹമാണ്

(പവാസ വെയിൽ)
------------------------------
വെയിൽ ,കാഴ്ചകൾക്ക് മങ്ങലേൽപിക്കുന്നു.,
ചുട്ടുപൊള്ളുന്നു ഉള്ളും പുറവും.,
ചൂടിനെ ഗൗനിക്കാൻ നേരമില്ലിവിടെ.,
അക്കരെ.-
പതഞ്ഞുപൊന്തുന്ന ബാധ്യതകൾക്കുമേൽ ഈ ചൂടൊരു കുളിരായ് പെയ്തിറങ്ങണം..
ഭാരമേറിയ മുപ്പതാമത്തെ കെട്ടും ചുമലിലേറ്റി നടക്കാനാഞ്ഞപ്പോൾ കവിളുകളിലേക്ക് തെറിച്ചുവീണ കണ്ണുനീരിനെ മറ്റാരെന്കിലും കാണുംമുന്പ് വെയിൽ തന്നെ തുടച്ചു കൊടുത്തു..
അയാൾക്കു തോന്നി 'വെയിൽ ഒരനുഗ്രഹവുമാണ്'..
കടപ്പാട്: നഈം സലാല

No comments: