Saturday, October 17, 2015

പെൺ കൂസൻമാർ അറിയാൻ

നിറുത്താതെ ബെല്ലടിക്കുന്ന ഫോണിനു മുന്നിൽ ആ ഉമ്മ ഒരു നിമിഷം പകച്ചു നിന്നു.......!!!!
    അവനായിരിക്കുമോ വിളിക്കുന്നത് ? എന്റെ പൊന്നു മോൻ...
അല്ല അവനാകില്ല... അവനിപ്പോൾ ലാൻഡ്‌ ഫോണിൽ വിളിക്കാരിലാലോ .....ഭാര്യക്ക് മൊബൈൽ കൊടുത്തു വിട്ടതിനു ശേഷം അവൻ ഇതിൽ വിളിക്കാറില്ല ....!!!!!
ഇനി ഒരു പക്ഷെ അവനകുമോ ?........ആ ഉമ്മാന്റെ ഹൃദയം തുടിച്ചു .... നൊന്തു പെറ്റ മാതാവിന്റെ ഹൃദയം പൊന്നുമോന്റെ ഒരു ശബ്ദം ഒന്നു കേൾക്കാൻ ......
പണ്ടൊക്കെ അവൻ വിളിക്കുമായിരുന്നു... എല്ലാറ്റിനും ഉമ്മ വേണം ഉമ്മാന്റെ സമ്മതമില്ലാതെ അവൻ ഒന്നും ചെയാൻ വയ്യത്രെ ....
അലറി വിളിക്കുന്ന ️ഫോണ്‍ പതുക്കെ എടുത്തു ചെവിയിൽ വച്ചു.... ഇത് എന്റെ പൊന്നു മോൻ തന്നെ!! എന്നാലും അവനുമ്മാനെ വിളിച്ചല്ലോ എന്ന സന്തോഷത്തോടെ അതിലുപരി ആർത്തിയോടെ ആ ഉമ്മ വിളിച്ചു ഹലോ മോനെ.....!!!!!!!!
ഓളെവിടെ ..... ?
എത്ര നേരമായി ഓൾടെ മൊബൈലിൽ വിളിക്കുന്നു.....
ഓളെന്താ ഫോണ്‍ എടുക്കാത്തത് ......
മോനെ ഇതു ഞാനാടാ ഉമ്മ.....
ആയിക്കോട്ടെ ഇങ്ങള് ഫോണ്‍ ഒന്നു ഓൾക്ക് കൊടുത്തെ ...!!!
പാവം ഉമ്മ. .....
ആ ഉമ്മ ഫോണ്‍ മരുമകളെ വിളിച്ചു കൈമാറി ...
അവരുടെ സംസാരം കഴിഞ്ഞിട്ട് ഈ ഉമ്മാനെ എന്റെ പൊന്നു മോൻ വിളിച്ചാലോ എന്ന് അവർ വെറുതെ ആശിച്ചു......
ദീർഘനേരം അവളോട്‌ സംസാരിച്ചു അവൻ ഫോണ്‍ കട്ട് ചെയ്തു ....
ഉമ്മാന്റെ കണ്ണിൽ നിന്നും കണ്ണീരിന്റെ ഉറവ പൊട്ടി തുടങ്ങി....ആ ഉമ്മ അല്ലാഹുവിനോട് ദുഅ ചെയ്തു റബ്ബേ എന്റെ പൊന്നു മോന് നീ നന്മ വരുത്തേണമേ ......
കണ്ണിൽ നിന്നും പൊട്ടിയ കണ്ണുനീർ മരുമകൾ കാണരുത് എന്ന് കരുതി ഒരു മൂലയിലേക്ക് ആ ഉമ്മ മാറി നിൽക്കുമ്പോൾ ഉമ്മാന്റെ മരുമകൾ പിറു പിറുത്തു .....ഈ ഇക്കാക്ക് വട്ടാണ് .....മൊബൈൽ സൈലന്റ് ആയതു കൊണ്ട് ഞാൻ കേട്ടില്ല .....ഫോണിൽ കിട്ടാണ്ടായപ്പോൾ ടെൻഷൻആയി പോയി പോലും ........
ഇങ്ങിനെ ഉണ്ടോ ഒരു ഭ്രാന്ത് .... ഭ്രാന്തൻ .......
പൊന്നു മോനോടുള്ള മുഴുവൻ സ്നേഹവും ഉള്ളിലൊതുക്കി ആ പൊന്നുമ്മ പതുക്കെ മുറ്റത്തേക്ക് നടന്നു .........
അപ്പോഴും ആ ഉമ്മാന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു .....
റബ്ബേ എന്റെ പൊന്നു മോന് നീ നല്ലത് മാത്രം വരുത്തണേ......
പ്രിയപെട്ടവരെ ഇതിനു എനിക്ക് നിങ്ങൾ ലൈക്‌ കമന്റ്‌ എന്നിവ ഒന്നും തന്നില്ലങ്ങിലും എല്ലാവരും സ്വന്തം മാതാക്കളെ ഫോണിൽ ഒന്നു വിളിക്കണേ .....
കെട്ടിയ പെണ്ണിന്റെ തിളക്കം കണ്ട് ഉമ്മാനെ മറക്കരുതേ ....

No comments: