Friday, October 16, 2015

നക്ഷത്രക്കണ്ണുളള അഫ്ഗാൻ സുന്ദരി


     എന്റെ സുഹൃത്ത് ജഫ്സൽ ജോലി നോക്കുന്ന ഫിസിയോ തെറാപ്പി സെന്ററിൽ അവിചാരിതമായി ചെന്നപ്പോഴാണ് ഞാൻ ആദ്യമായി ആ അഫ്ഗാനി പെൺ കൊടിയെ കണ്ടത്‌. മുപ്പതിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന നക്ഷത്ര കണ്ണുള്ള മൊഞ്ചിന്റെ കൊടുമുടി..സ്ത്രീകളായ മറ്റു തെറാപ്പിസ്റ്റുകൾ അവിടെയുണ്ടായിട്ടും ഞാൻ എന്തേ അവളെ മാത്രം ശ്രദ്ദിച്ചതെന്നു നിങ്ങൾക്ക് തോന്നിയേക്കാം..അവൾ ചെറിയ ഒരു കുഞ്ഞിനെ തെറാപ്പി ചൈതു കൊണ്ടിരിക്കുകയായിരുന്നു.സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്കു മനസ്സിലായി അവളുടെ വലതു കാൽ വെപ്പുകാലാണെന്ന്. ഒരുപക്ഷേ മനുഷ്യസഹജമായ ആ അനുകംബ്ബയാകാം അവളെ പറ്റി കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിചത്..അന്നു ഞാൻ കൂടുതൽ ഒന്നും അവളോട് സംസാരിചില്ല.പേര് ചോദിച്ചപ്പോൾ റോപ്‌സ എന്ന് മാത്രം പറഞ്ഞു മനോഹരമായി ചിരിച്ചു..
പിന്നെ പല ദിവസങ്ങളിലായി മെല്ലെ മെല്ലെ ഞാൻ അവളോട് സൗഹൃദം സ്ഥാപിച്ചെടുത്തു..
കഴിഞ്ഞ ദിവസം എന്തോ പറഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ വെറുതെ ചൊദിച്ചു..നിനക്കെങ്ങനെ ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുന്നു റോപ്‌സ ..? അതിനും അവളുടെ മറുപടി ചിരി മാത്രമായിരുന്നു..പിന്നെ മെല്ലെ അവൾ എന്നോട് ചോദിച്ചു...
"സല്ലൂ, നിനക്കു കളിക്കൂട്ടുകരുണ്ടായിരുന്നോ?"
ആവേശത്തോടെ ഞാൻ പറഞ്ഞു.. പിന്നല്ലാതെ..? അപ്പോൾ അവൾ പറഞ്ഞു...എനിക്കും ഉണ്ടായിരുന്നു... പക്ഷെ,ഒരായിരം നൊംബ്ബരങ്ങളായിരുന്നെന്നു മാത്രം.
പിന്നെ അവൾ പറഞ്ഞു തുടങ്ങി... ബോംബ്ബർ വിമാനങ്ങളും,
മിസൈലാക്രമണവും കണ്ടു വെറുത്ത അഫ്ഗാനിസ്ഥാനിലെ ഗ്രാമത്തിലെ അവളുടെ സ്കൂൽ ജീവിതത്തെ പറ്റി...സ്കൂൾ പരിസരത്ത് ആരോ കുഴിച്ചിട്ട ബോംബ്‌ ചവിട്ടി പോയപ്പോൾ വലതു കാൽ ചിതറിത്തെറിച്ച ആ കറുത്ത ദിവസത്തെ പറ്റി..കഷ്ട്പ്പാടുകൾ മാത്രം കൂട്ടിനുണ്ടായിട്ടും പടിക്കാൻ പ്രോൽസ്സാഹിപ്പിച പിതാവിനെ പറ്റി.. ഒടുവിൽ അനിയത്തി ജോലിതേടി വന്ന ദുബായിലേക്ക് മെല്ലെ കുടുംബസമേതം നല്ല ജീവിതം സ്വപ്നം കണ്ടു കുടിയേറിപ്പാർത്ത നാളുകളെ പറ്റി..
അൽപ്പം ഒന്നു നിർത്തിയ ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി...
സല്ലൂ, ജീവിതം ഒരു വിധം പച്ച പിടിക്കുന്നതിനിടയിൽ പിന്നെ എന്നാണ് ആ പച്ചപ്പു മരവിച്ച്, ഭാഗ്യങ്ങൾ നിലച്ചു പോയതെന്നെനിക്കറിയില്ല.ഞങ്ങൾ കണ്ടു വളർന്ന മിസൈലാക്രമണങ്ങളെപ്പ്പോലെ ഇന്നു നിർഭാഗ്യങ്ങൾ ഞങ്ങൾക്കു മേൽ പതിച്ച് കൊണ്ടിരിക്കുകയാണ്.ഒന്നിനു പിറകെ മറ്റൊന്നായി.ഷാർജയിൽ അഫ്ഗാൻ റെസ്റ്റോറന്റ്‌ നടത്തിയിരുന്ന പിതാവ്‌ ഒരു ഭാഗം തളർന്നു കിടന്നു പോയി.അതോടൊപ്പം താമസിക്കുന്ന ഫ്ളാറ്റിന്റെ വാടകയും മുടങ്ങി.അനിയൻ ജോലി നോക്കുന്ന സ്ഥാപനം അടച്ചു പൂട്ടിയതും പെട്ടെന്ന്.പിതാവിന്റെ കടയുടെ നവീകരണ പ്രവർത്തങ്ങൾക്കായി അനുജത്തി ബാങ്കിൽ നിന്നെടുത്ത ലോൺ അടക്കാനാവതെ പകച്ചു പോയി.. അഞ്ചു മാസം മുൻപ്‌ ലോൺ അടക്കാത്തതിന്റെ പേരിൽ ബാങ്കുകാർ കൊടുത്ത കേസിൽ അവളെ ദുബൈ ഗവൺമെന്റ്‌ നാടു കടത്തി.. ഫ്ലാറ്റിലിപ്പോൾ അനുജനും അവന്റെ ഭാര്യയും പിന്നെ രണ്ടു കുട്ടികളും പിന്നെ പ്രായം ചെന്ന ഉമ്മയും,ഒരു ഭാഗം തളർന്ന ഉപ്പയും,പിന്നെ മാനസിക തകരാറുള്ള മറ്റൊരനുജത്തിയും .... ഇവർക്കൊക്കെ ഭക്ഷണം കണ്ടെത്തെന്നതു ഞാനും...
ഏതോ ലോകത്തായിരുന്നു ഞാൻ... പെട്ടെന്നവൾ എന്നെ തട്ടി വിളിച്ച്  ചോദിച്ചു ഭക്ഷണം കഴിച്ചാലോ എന്ന്..
നോക്കിയപ്പൊൾ അവൾ ബാഗിൽ നിന്നെടുത്ത ബോക്സിൽ കണ്ട ഭക്ഷണം എന്റെ വയർ നിറച്ചു.. സാമാന്യം വലിപ്പമുള്ള മൂന്നു ഉരുളൻ കിഴങ്ങുകൾ.എന്റെ മുഖത്തു നോക്കാതെ തന്നെ അവൾ പറഞ്ഞു,ഉപ്പിട്ട്‌ വേവിച്ചെടുത്തതാണ്.. നല്ല രുചിയാണ്.. എന്തോ എനിക്കറിയില്ല.എന്റെ വായിലപ്പോഴും ഉച്ചക്ക് കഴിച്ച മീൻ കറിയുടെ തികട്ടൽ മാറിയിട്ടുണ്ടായിരുന്നുന്നില്ല.
ആ ഉരുളൻ കിഴങ്ങു കഴിക്കുമ്പൊൽ അവൾ എന്നൊട് വീണ്ടും ചോദിച്ചു...ഈ ഒറ്റക്കാലും വെച്‌ ഞനെന്തിനു ദിവസവും ഇങ്ങോട്ടു ജോലിക്കു വരുന്നതെന്നാണോ നീ ആലോചിക്കുന്നതു..??
ഒരു ചോദ്യ രൂപേണ അവളെ നോക്കിയപ്പോൾ അവൾ തുടർന്നു.....
സല്ലൂ, ഞാൻ ദിവസവും വരുന്നതു ടാക്സിയിലാണ്.. 110Km ദൂരമുണ്ട് ഷാർജയിൽ നിന്ന് അബൂദബിയിലേക്ക്.. ഇവിടെ തന്നെ ജോലി ചൈയണം എന്നു എനിക്കു വാശിയൊന്നുമില്ല.പക്ഷെ,ഈ ഒറ്റക്കാലി പെണ്ണിനു ആരു ജോലി തരാൻ.... കിട്ടുന്ന സാലറിയിൽ നിന്ന് ഏകദേശം 2500 ദിർഹം ടാക്സിക്ക് മാത്രം കൊടുക്കണം... വാപ്പാടെ ചികിത്സയും പിന്നെ ആ കുഞ്ഞുങ്ങളുടെ ഭക്ഷണവും മുടങ്ങരുത്... 
ഉരുളക്കിഴങ്ങിന്റെ അവസാന കഷ്ണവും അവളെടുത്ത് കഴിക്കുമ്പൊൽ അവൾ എന്നോട് ചോദിച്ചു ...
സല്ലൂ, ഇനി നിനക്കൊരു തമാശ അറിയണോ..? ഫ്ലാറ്റിന്റെ വാടക ഇരുപതിനായിരം ദിർഹം ഇനി കൊടുക്കാനുണ്ട്‌.. ഇന്നലെയും ഫ്ലാറ്റോണർ കാശ് കൊടുക്കാൻ പറഞ്ഞു വന്നിരുന്നു.. ഈ മാസം കഴിയാറായി,പിന്നെ അടുത്ത മാസം ഏഴാം തിയ്യതി ആ ഫ്ലാറ്റ്‌ ഒഴിഞ്ഞു കൊടുക്കണം എന്നും അയാൾ പറഞ്ഞു..അവളുടെ വാക്കുകൾ എന്നെ ആകെ അവതാളത്തിലാക്കി.
നിസ്സഹായതയുടെ ഒരാൾ രൂപം..വിധിയുടെ വികൃതിയിൽ തളർന്നു പോയ ഒരു കുടുംബ്ബതിന്റെ ഏക ആശ്രയം.ഒളിക്കണ്ണിട്ട്‌ നോക്കിയപ്പോൾ ഞാൻ കണ്ടത്‌ നിറഞ്ഞു തുളുംബ്ബാൻ വെംബ്ബൽ കൊള്ളുന്ന അവളുടെ മനോഹരങ്ങളായ കണ്ണുകളായിരുന്നു..ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. എനിക്കതിനേ കഴിയുമായിരുന്നുള്ളൂ.. എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാകാം, കൈകളിൽ തട്ടി അവൾ ചോദിച്ചു.."വൈ യു സോ ഗ്ളൂമി സല്ലൂ.."
ഞാൻ വെറുതെ അവളുടെ മുഖത്ത് നോക്കുക മാത്രമേ ചെയ്തുള്ളൂ.പക്ഷെ എന്റെ മനസ് എന്നോട് തന്നെ പറയുന്നുണ്ടായിരുന്നു ചില ചോദ്യങ്ങൾ വളരെ ലളിതമാണെങ്കിലും ഉത്തരങ്ങൾ വളരെ സങ്കീർണ്ണമാകാം...
പറയാതിരിക്കാനാകില്ല സുഹൃത്തെ.!
  ഞാൻ ഓർക്കുകയായിരുന്നു, അനുഗ്രഹങ്ങളുടെ അകംബ്ബടി തന്നെ ജീവിതത്തിലുണ്ടായിട്ടും ഇല്ലായ്മ മാത്രം പറയുന്ന നമ്മളെയൊക്കെ പറ്റി..തിന്ന് മതിയായിട്ടും വെച്ച് വിളംബ്ബി വലിച്ചെറിയുന്ന നമ്മളുടെ ജീവിതത്തെ പറ്റി.. ആവശ്യത്തിലതികം എല്ലാ സൌകര്യങ്ങളുണ്ടായിട്ടും ആർത്തി മാത്രം കാണിക്കുന്ന നമ്മളെ പറ്റി.പൂർണ്ണ ആരോഗ്യമുണ്ടായിട്ടും മടിയുടെ പടു വൃക്ഷങ്ങളായ നമ്മളിൽ പലരേയും പറ്റി..ചെറിയ പ്രശ്നങ്ങളിൽ തകർന്നു പോകുന്ന ജീവിതത്തെ പറ്റി....
അല്ല... നമുക്ക് സമാധാനിക്കാം ജീവിതം അങ്ങനെയൊക്കെയാണല്ലോ അല്ലേ എന്നോർത്ത്‌...
              

No comments: